രോഹിത്തിനെ കാണുവാന്‍ പിച്ചിൽ കയറിയയാള്‍ 6.5 ലക്ഷം രൂപ പിഴ ഒടുക്കണം

Sports Correspondent

സിംബാബ്‍വേയ്ക്കെതിരെയുള്ള ഇന്ത്യയുടെ അവസാന സൂപ്പര്‍ 12 ഗ്രൂപ്പ് 2 മത്സരത്തിനിടെ പിച്ചിലേക്ക് കടന്ന ആരാധകന്‍ 6.5 ലക്ഷം രൂപ പിഴ ഒടുക്കണം. രോഹിത് ശര്‍മ്മയെ കാണുവാനാണ് ആരാധകന്‍ പിച്ച് ഇന്‍വേഡ് ചെയ്തത്.

ആരാധകര്‍ സ്റ്റാന്‍ഡിൽ പാലിക്കേണ്ട അച്ചടക്കം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് പിഴ ചുമത്തിയിരിക്കുന്നത്. രോഹിത്തിന്റെ അടുത്തെത്തിയപ്പോള്‍ ആനന്ദാശ്രുകള്‍ പൊഴിച്ച ആരാധകനെ എംസിജിയിലെ സുരക്ഷ അധികാരികള്‍ പുറത്തേക്ക് കൊണ്ടു പോകുകയായിരുന്നു.

മത്സരത്തിൽ സിംബാബ്‍വേയെ 71 റൺസിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ലോകകപ്പ് സെമിയിൽ ഇംഗ്ലണ്ടാണ് ഇനി ഇന്ത്യയുടെ എതിരാളികള്‍.