ടി20 ലോകകപ്പിലെ സെമി ഫൈനലെന്ന ഇന്ത്യയുടെ സ്വപ്നങ്ങള്‍ക്ക് തിരിച്ചടി. ആദ്യ മത്സരത്തിൽ ന്യൂസിലാണ്ടിനെതിരെ പരാജയമേറ്റു വാങ്ങിയ ഇന്ത്യ ഇന്നലെ ഓസ്ട്രേലിയയോട് 9 റൺസിന്റെ തോൽവിയേറ്റു വാങ്ങിയിരുന്നു. ഇതോടെ പാക്കിസ്ഥാന്‍ ന്യൂസിലാണ്ട് മത്സരത്തിലെ ഫലം ഇന്ത്യയ്ക്ക് നിര്‍ണ്ണായകമായി മാറി.
ന്യൂസിലാണ്ടിന്റെ പരാജയം ഇന്ത്യയ്ക്ക് സെമി സാധ്യത നൽകുമായിരുന്നുവെങ്കിലും പാക്കിസ്ഥാന്റെ പരാജയത്തോട് ഇന്ത്യയും പാക്കിസ്ഥാനും സെമി സ്ഥാനം കാണാതെ പുറത്തായി.
ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ടിനെ വെറും 110 റൺസിലൊതുക്കുവാന്‍ പാക്കിസ്ഥാന് സാധിച്ചുവെങ്കിലും പാക് വനിതകള്‍ 11.4 ഓവറിൽ 56 റൺസിന് ഓള്‍ഔട്ട് ആകുകയായിരുന്നു.
28 റൺസ് നേടിയ സൂസി ബെയ്റ്റ്സും 22 റൺസ് നേടിയ ബ്രൂക്ക് ഹാലിഡേയും ആണ് ന്യൂസിലാണ്ടിനെ 110/6 എന്ന സ്കോറിലേക്ക് എത്തിച്ചു. സോഫി ഡിവൈന്‍ (19), ജോര്‍ജ്ജിയ പ്ലിമ്മര്‍ (17) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍. പാക്കിസ്ഥാന് വേണ്ടി നശ്ര സന്ധു മൂന്ന് വിക്കറ്റ് നേടി.
അമേലിയ കെര്‍ മൂന്ന് വിക്കറ്റും ഈഡന്‍ കാര്‍സൺ 2 വിക്കറ്റും നേടിയാണ് ന്യൂസിലാണ്ടിനെ വിജയത്തിലേക്ക് നയിച്ചത്. പാക് നിരയിൽ 21 റൺസ് നേടിയ ഫാത്തിമ സന ആണ് ടോപ് സ്കോറര്‍. മുനീബ അലി 15 റൺസും നേടി. 54 റൺസിന്റെ വിജയം ആണ് ന്യൂസിലാണ്ട് നേടിയത്.