ലോകകപ്പ് ഗ്രൂപ്പ് എയിലെ ആദ്യ മത്സരത്തിൽ മികച്ച ബാറ്റിംഗ് പ്രകടനവുമായി നമീബിയ. ടോസ് നേടിയ ശ്രീലങ്ക ബൗളിംഗ് തിരഞ്ഞെടുത്തപ്പോള്‍ നമീബിയ 7 വിക്കറ്റ് നഷ്ടത്തിൽ 163 റൺസാണ് നേടിയത്.
ജാന്‍ ഫ്രൈലിങ്ക് 28 പന്തിൽ 44 റൺസും ജെജെ സ്മിട്ട് 16 പന്തിൽ 31 റൺസ് നേടി പുറത്താകാതെയും നിന്നാണ് നമീബിയയെ മികച്ച സ്കോറിലേക്ക് നയിച്ചത്. ഒരു ഘട്ടത്തിൽ 35/3 എന്ന നിലയിലേക്ക് ടീം തകര്‍ന്നിരുന്നു.