Picsart 22 10 16 10 46 29 396

കേരള ബ്ലാസ്റ്റേഴ്സ് എഫ് സിക്ക് ഇന്ന് രണ്ടാം അങ്കം, എ ടി കെ കൊച്ചിയിൽ

ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് അവരുടെ രണ്ടാം അങ്കത്തിന് ഇറങ്ങും. ലീഗിലെ വമ്പന്മാരിൽ ഒന്നായ എ ടി കെ മോഹൻ ബഗാൻ ആണ് ഇന്ന് കേരള ബ്ലാസ്റ്റേഴ്സിന്റെ മുന്നിൽ ഉള്ളത്. രാത്രി 7.30ന് കൊച്ചിയിൽ നടക്കുന്ന മത്സരം സ്റ്റാർ സ്പോർട്സിലും ഹോട്സ്റ്റാറിലും തത്സമയം കാണാം. ഇന്നും ഹൗസ് ഫുൾ ഗ്യാലറിൽ ആണ് കലൂരിൽ പ്രതീക്ഷിക്കപ്പെടുന്നത്‌.

ആദ്യ മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ച് കൊണ്ട് തുടങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് ഇന്നും വിജയം ആവർത്തിച്ച് ഒന്നാം സ്ഥാനത്ത് തിരികെയെത്താൻ ആകും ശ്രമിക്കുക. ആദ്യ മത്സരത്തിൽ ബെഞ്ചിൽ നിന്ന് വന്ന് ഇരട്ട ഗോൾ അടിച്ച ഇവാൻ കലിയുഷ്നി ഇന്ന് ആദ്യ ഇലവനിൽ എത്തിയേക്കും. അങ്ങനെയെങ്കിൽ അറ്റാക്കിംഗ് താരം അപോസ്തൊലിസ് ആകും ബെഞ്ചിലേക്ക് പോവുക. പരിക്കേറ്റ ആയുഷ് ഇന്ന് സ്ക്വാഡിൽ ഉണ്ടാകില്ല.

മറുവശത്തുള്ള എ ടി കെ സൂപ്പർ താരങ്ങളാൽ സമ്പന്നരാണെങ്കിലും അത്ര നല്ല ഫോമിൽ അല്ല. ആദ്യ മത്സരത്തിൽ അവർ ചെന്നൈയിനോട് പരാജയപ്പെട്ടിരുന്നു. ഡൂറണ്ട് കപ്പിലും എ എഫ് സി കപ്പിലും നിറം മങ്ങിയ എ ടി കെയ്ക്ക് എത്രയും പെട്ടെന്ന് ഫോമിലേക്ക് മടങ്ങി വരേണ്ടതുണ്ട്.

Exit mobile version