വിരാട് കോഹ്ലിയും രോഹിത് ശർമ്മയും 2024 ലെ ടി20 ലോകകപ്പിൽ തങ്ങളുടെ മുൻ തെറ്റുകൾ ആവർത്തിക്കില്ലെന്ന് കരുതാം എന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജയ് മഞ്ജരേക്കർ. വിരാടിൻ്റെയും രോഹിതിൻ്റെയും മോശം സ്ട്രൈക്ക് റൈറ്റിൽ ഉള്ള് ബാറ്റിംഗ് ആണ് 2022ൽ ഇന്ത്യയെ സെമിയിൽ തോല്പ്പിച്ചതെന്ന് മഞ്ജരേക്കർ പറഞ്ഞു. 2022ലെ ട്വൻ്റി20 ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരായ പിഴവുകൾ ഇരുവരും ആവർത്തിക്കില്ലെന്ന് വിശ്വസിക്കുന്നു എന്ന് മഞ്ജരേക്കർ പറഞ്ഞു.
“രണ്ട് വർഷം മുമ്പ് നടന്ന അവസാന ടി20 ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെ അഡ്‌ലെയ്ഡിൽ നടന്ന സെമിയിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ 168 റൺസ് ആണ് നേടിയത്. ആദ്യ 10 ഓവറിൽ വെറും 62 റൺസ്. രോഹിത് ശർമ്മയും വിരാട് കോഹ്‌ലിയും മോശം സ്ട്രിഅക്ക് റേറ്റിൽ ആണ് വാറ്റു ചെയ്ത. രോഹിത് 28 പന്തിൽ 96 സ്‌ട്രൈക്ക് റേറ്റിൽ 27 റൺസ് നേടിയപ്പോൾ വിരാട് 125 സ്‌ട്രൈക്ക് റേറ്റിൽ 50 റൺസ് നേടി” സഞ്ജയ് മഞ്ജരേക്കർ പറഞ്ഞു.
അവിടെ ആണ് ഇന്ത്യ ടൂർണമെൻ്റ് തോറ്റത്. 190 സ്ട്രൈക്ക് റേറ്റിൽ 33 പന്തിൽ 63 റൺസ് നേടിയ ഹാർദിക് പാണ്ഡ്യയുടെ പ്രകടനം ആണ് ഇന്ത്യക്ക് അത്ര എങ്കിലും സ്കോർ നൽകിയത്. ഇംഗ്ലണ്ട്, അന്ന് 16 ഓവറിൽ 10 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം പിന്തുടരുകയും ചെയ്തു, ”മഞ്ജരേക്കർ പറഞ്ഞു.