ഇന്ത്യയുടെ ലോകകപ്പ് ജേഴ്സി എത്തി

Newsroom

ഇന്ത്യൻ ക്രിക്കറ്റ് ടീം ടിട്വന്റി ലോകകപ്പിന് ആയുള്ള പുതിയ ജേഴ്സി പുറത്തിറക്കി. ഇന്ന് ആണ് ജേഴ്സു പുറത്തിറക്കിയത്. പ്രമുഖ സ്പോർട്സ് വിയർ ബ്രാൻഡ് ആയ അഡിഡാസ് ആണ് ജേഴ്സി ഒരുക്കിയത്. ഇന്നുമുതൽ അഡിഡാസ് സ്റ്റോറുകളിൽ ജേഴ്സി ലഭ്യമാകും. ഓൺലൈൻ ആയും ജേഴ്സി വാങ്ങാൻ ആകും.

ഇന്ത്യ 24 05 07 11 05 15 801

നീല, കാവി, പച്ച, വെള്ള നിറങ്ങൾ അടങ്ങിയതാണ് ജേഴ്സി ഡിസൈൻ. ജേഴ്സിയുടെ ഭൂരിഭാഗവും നീല നിറത്തിലാണ്. കൈകളിൽ കാവിനിറവും കോളറിൽ വെള്ളയും പച്ചയും നിറവും അടങ്ങിയിട്ടുണ്ട്. അടുത്തമാസം ആദ്യമാണ് T20 ലോകകപ്പ് നടക്കുന്നത്. വെസ്റ്റിൻഡീsസും അമേരിക്കയുമാണ് ടൂർണമെന്റിന് ആതിഥ്യം വഹിക്കുന്നത്. ഇന്ത്യയുടെ ലോകകപ്പ് ടീം കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു. മലയാളി താരം സഞ്ജു ഉൾപ്പെട്ട ടീം രണ്ട് സംഘങ്ങളായി ഈ മാസം അവസാനം അമേരിക്കയിലേക്ക് പോകും. ആദ്യ സംഘം മെയ് 20നും ഐപിഎൽ ഫൈനലിനു ശേഷം രണ്ടാം സംഘവും അമേരിക്കയിലേക്ക് തിരിക്കും.

Picsart 24 05 07 11 06 01 139

Picsart 24 05 07 11 06 49 311