ഇന്ത്യ അവരുടെ ലോകകപ്പ് സ്കോഡ് നാളെ(ചൊവ്വാഴ്ച) പ്രഖ്യാപിക്കും. അജിത് അഗാർക്കറും രാഹുൽ ദ്രാവിഡും രോഹിത് ശർമ്മയും കഴിഞ്ഞ ദിവസം അന്തിമ ടീം തീരുമാനിക്കാനായി കൂടിക്കാഴ്ച നടത്തിയിരുന്നു. 15 അംഗ സ്ക്വാഡാണ് ഇന്ത്യ പ്രഖ്യാപിക്കേണ്ടത്. മെയ് ഒന്നാണ് ലോകകപ്പ് സ്ക്വാഡ് പ്രഖ്യാപിക്കാനുള്ള അവസാന തീയതി.
ഇപ്പോഴും ആരൊക്കെയാവും ടീമിൽ ഉണ്ടാവുക എന്നത് വ്യക്തമല്ല. ഐപിഎല്ലിലെ പ്രകടനം കാര്യമായി കണക്കിലെടുക്കില്ല എന്നാണ് വിവരങ്ങൾ. എങ്കിലും മലയാളി താരം സഞ്ജു സാംസൺ ലോകകപ്പ് ടീമിൽ ഇന്ത്യയുടെ പ്രധാന വിക്കറ്റ് കീപ്പറായി ഉണ്ടാകും. സഞ്ജുവിനെയും പന്തിനെയും ആണ് വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. ഹാർദിക് പാണ്ട്യയോ പന്തോസ് വൈസ് ക്യാപ്റ്റൻ ആകും എന്നും റിപ്പോർട്ടുകൾ വരുന്നു.
റിങ്കു സിംഗിന്റെ സ്ഥാനത്തിലാണ് ഇപ്പോൾ വലിയ ചർച്ചകൾ നടക്കുന്നത് എന്നാണ് വിവരങ്ങൾ. റിങ്കുവിനെ ഉൾപ്പെടുത്തണോ അതോ പകരം ഒരു അധിക പേസൃരെ ഉൾപ്പെടുത്തണോ എന്ന സംശയത്തിലാണ് സെലക്ടർമാർ ഉള്ളത്.
ജൂൺ ആദ്യവാരം വെസ്റ്റിൻഡീസിൽ അമേരിക്കയിലും ആയിട്ടാണ് ലോകകപ്പ് ആരംഭിക്കുന്നത്.