വനിതാ ടി20 ലോകകപ്പിൽ പാകിസ്താനെ 6 വിക്കറ്റിന് തോൽപ്പിച്ച് ഇന്ത്യ അവരുടെ ആദ്യ വിജയം സ്വന്തമാക്കി. ഇന്ന് നടന്ന മത്സരത്തിൽ ഇന്ത്യ പാകിസ്താനെ ആദ്യ ഇന്നിംഗ്സിൽ 105-8 റണ്ണിൽ ഒതുക്കിയിരുന്നു. ചെയ്സിൽ തുടക്കത്തിൽ ഇന്ത്യക്ക് സ്മൃതി മന്ദാനയെ നഷ്ടമായി എങ്കിലും ഷഫാലിയും ജെമീമയും കൂടെ ഇന്ത്യയെ മുന്നിലേക്ക് നയിച്ചു.
ജമീമ 28 പന്തിൽ 23 റൺസും. ഷഫലി വർമ 35 പന്തിൽ 42 റൺസും എടുത്തു. ഷഫാലി, ജമീമ, റിച്ച (0) എന്നിവരെ പെട്ടെന്ന് നഷ്ടപ്പെട്ട ഇന്ത്യ അവസാനം സമ്മർദത്തിൽ ആയി. എങ്കിലും ക്യാപ്റ്റൻ ഹർമൻപ്രീതും (29*) ദീപ്തി ശർമ്മയും (7*) ചേർന്ന് ഇന്ത്യയെ ജയത്തിലേക്ക് എത്തിച്ചു. ആദ്യ മത്സരത്തിൽ ന്യൂസിലൻഡിനോട് പരാജയപ്പെട്ടിരുന്നു
ഇന്ന് ടോസ് നേടി ആദ്യം ബാറ്റു ചെയ്യാൻ തീരുമാനിച്ച പാകിസ്താന് നല്ല തുടക്കമല്ല ലഭിച്ചത്. അവർ 52-5 എന്ന നിലയിൽ പതറുന്നത് കാണാൻ ആയി.
മുനീബ 17, ഗൾ ഫിറോസ് 0, സിദ്ര അമിൻ 8, ഒമൈമ സുഹൈൽ 3, അലിയ റിയാസ് 4, എന്നിവർ നിരാശപ്പെടുത്തി. 28 റൺസ് എടുത്ത നിദാ ദാർ ആണ് ടോപ് സ്കോറർ ആയത്. ഇന്ത്യക്ക് ആയി അരുന്ധതി റെഡ്ഡി 3 വിക്കറ്റും ശ്രേയങ്ക പാട്ടീൽ 2 വിക്കറ്റും വീഴ്ത്തി. ആശാ ശോഭന, രേണുക, ദീപ്തി ശർമ്മ എന്നിവർ ഒരോ വിക്കറ്റ് വീതവും വീഴ്ത്തി.