മുൻ ഓസ്‌ട്രേലിയൻ ഇടംകൈയ്യൻ സ്പിന്നർ ബ്രാഡ് ഹോഗ് ഈ ലോകകപ്പിലും ഇന്ത്യ-ഓസ്ട്രേലിയ ഫൈനൽ ആകും ഉണ്ടാവുക എന്ന് പറഞ്ഞു. ഇരുവരും ഫൈനലിൽ എത്താൻ വ്യക്തമായും സാധ്യത കാണുന്നത് എന്ന് ഹോഗ് പറഞ്ഞു. ഇന്ത്യയും ഓസ്ട്രേലിയയും ഇപ്പോൾ സൂപ്പർ 8ൽ എത്തിയിട്ടുണ്ട്. സൂപ്പർ 8ൽ ഇരുവരും പരസ്പരം ഏറ്റുമുട്ടുകയും ചെയ്യും. എന്നാലും ഫൈനലിൽ ഇരുവരും ഏറ്റുമുട്ടാൻ സാധ്യതയുള്ള തരത്തിലാണ് മുന്നോട്ടുള്ള ഫിക്സ്ചർ.
“സൂപ്പർ 8-ൽ, ഓസ്‌ട്രേലിയയ്ക്കും ഇന്ത്യയ്ക്കും ബംഗ്ലാദേശിനെയും അഫ്ഗാനിസ്ഥാനെയും ലഭിച്ചു, ഇരു ടീമുകളും അഫ്ഗാനിസ്ഥാനെയും ബംഗ്ലാദേശിനെയും തോൽപ്പിച്ച് സെമിഫൈനലിലേക്ക് കടക്കുമെന്ന് നിങ്ങൾ പ്രതീക്ഷിക്കുന്നു. ഫൈനലിൽ ഓസ്‌ട്രേലിയയും ഇന്ത്യയുൻ തന്നെ പരസ്പരം ഏറ്റുമുട്ടും. അത് സംഭവിക്കാൻ ഞാൻ തികച്ചും ആഗ്രഹിക്കുന്നു, ”സ്റ്റാർ സ്‌പോർട്‌സിൽ ഹോഗ് പറഞ്ഞു.
“സൂപ്പർ എട്ടിലെ ഓസ്‌ട്രേലിയയും ഇന്ത്യയും തമ്മിലുള്ള ആദ്യ മത്സരം ഓസ്ട്രേലിയ ജയിക്കുമെന്ന്, ഞാൻ കരുതുന്നു, കാരണം ഇന്ത്യക്ക് വെസ്റ്റ് ഇൻഡീസിൽ കളിക്കുന്നത് ബുദ്ധിമുട്ടാണ്. ഇന്ത്യൻ ടീം ഇപ്പോൾ ന്യൂയോർക്കിൽ ആണ് കളിക്കുന്നത്. ഓസ്ട്രേലിയ വെൻസ്റ്റിൻഡീസിലും. ഇത് ഓസ്ട്രേലിയക്ക് മുൻതൂക്കം നൽകും. ഇന്ത്യ ഐ പി എല്ലിൽ ധാരാളം ഫ്ലാറ്റ് വിക്കറ്റുകളിൽ കളിച്ചണ് ലോകകപ്പിലെക്ക് വരുന്നത്. അതും അവർക്ക് പ്രശ്നം നൽകും ”ഹോഗ് പറഞ്ഞു. .