ടി20 ലോകകപ്പ് സൂപ്പർ 8ൽ ഇന്ന് ബംഗ്ലാദേശിനെ നേരിടുന്ന ഇന്ത്യ 20 ഓവറിൽ 196 റൺസ് എടുത്തു. മുൻ മത്സരങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇന്ത്യൻ മുൻ നിര ബാറ്റർമാർ റൺ കണ്ടെത്തിയ മത്സരമായിരുന്നു ഇത്. രോഹിത് ശർമ്മ 11 പന്തിൽ നിന്ന് 23 റൺസ് അടിച്ച് നല്ല തുടക്കം ഇന്ത്യക്ക് നൽകി.
കോഹ്ലി 28 പന്തിൽ 37 റൺസ് എടുത്ത് ഈ ലോകകപ്പിലെ തന്റെ ഏറ്റവും ഉയർന്ന സ്കോറിലേക്ക് എത്തി. റിഷഭ് പന്ത് 24 പന്തിൽ നിന്ന് 36 റൺസ് എടുത്ത് ഇന്നും നല്ല സംഭാവന ചെയ്തു. 6 റൺസ് എടുത്ത സൂര്യകുമാർ നിരാശപ്പെടുത്തി.
അവസാനം ശിവം ദൂബെയും ഹാർദികും കൂടെ ഇന്ത്യയെ മികച്ച സ്കോറിലേക്ക് എത്തിച്ചു. ദൂബെ 24 പന്തിൽ നിന്ന് 34 റൺസ് എടുത്തു. ഹാർദിക് 27 പന്തിൽ നിന്ന് 50 റൺസ് എടുത്ത് ഇന്ത്യയുടെ ടോപ് സ്കോറർ ആയത്. 3 സിക്സ് 3 ഫോറും ഹാർദിക് അടിച്ചു.