ബംഗ്ലാദേശ് ബൗളര്‍മാര്‍ കസറി, തകര്‍ന്നടിഞ്ഞ സ്കോട്‍ലാന്‍ഡിന് തുണയായി ഏഴാം വിക്കറ്റ് കൂട്ടുകെട്ട്

ടി20 ലോകകപ്പിൽ ഇന്ന് നടന്ന രണ്ടാം മത്സരത്തിൽ സ്കോട്‍ലാന്‍ഡിനെതിരെ മികച്ച ബൗളിംഗ് പ്രകടനവുമായി ബംഗ്ലാദേശ്. ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ബംഗ്ലാദേശ് സ്കോട്‍ലാന്‍ഡിനെ 53/6 എന്ന നിലയിലേക്ക് തള്ളിയിടുകയായിരുന്നു. ഒരു ഘട്ടത്തിൽ 45/1 എന്ന നിലയിൽ നിന്നാണ് സ്കോട്‍ലാന്‍ഡിന്റെ തകര്‍ച്ച. ഓപ്പണര്‍ ജോര്‍ജ്ജ് മുന്‍സേ 29 റൺസ് നേടി.

പിന്നീട് ഏഴാം വിക്കറ്റിൽ 51 റൺസ് നേടി ക്രിസ് ഗ്രീവ്സ് – മാര്‍ക്ക് വാട്ട് കൂട്ടുകെട്ടാണ് മത്സരത്തിൽ നൂറ് കടക്കുവാന്‍ സ്കോട്‍ലാന്‍ഡിനെ സഹായിച്ചത്. 22 റൺസ് നേടിയ മാര്‍ക്ക് വാട്ടിനെ വീഴ്ത്തി ടാസ്കിന്‍ അഹമ്മദ് ആണ് ഈ കൂട്ടുകെട്ട് തകര്‍ത്തത്.

വാട്ട് പുറത്തായ ശേഷം മികവ് പുലര്‍ത്തിയ ക്രിസ് ഗ്രീവ്സ് വേഗത്തിൽ സ്കോറിംഗ് നടത്തിയപ്പോള്‍ സ്കോട്‍ലാന്‍ഡ് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 140 റൺസാണ് നേടിയത്. അവസാന ഓവറിൽ പുറത്താകുമ്പോള്‍ ഗ്രീവ്സ് 28 പന്തിൽ 45 റൺസാണ് നേടിയത്.

Chrisgreaves

ബംഗ്ലാദേശിന് വേണ്ടി മഹേദി ഹസന്‍ മൂന്നും ഷാക്കിബ് അല്‍ ഹസന്‍, മുസ്തഫിസുര്‍ റഹ്മാന്‍ എന്നിവര്‍ രണ്ടും വിക്കറ്റ് നേടി.

Exit mobile version