ടി20 ലോകകപ്പിൽ മൂന്ന് അർധ സെഞ്ച്വറികൾ നേടുന്ന ആദ്യ ക്യാപ്റ്റൻ ആയി പാകിസ്താൻ ക്യാപ്റ്റൻ ബാബർ അസം മാറി. ഇന്ന് നമീബിയക്ക് നേടിയ 70 റൺസ് ബാബറിന്റെ ടൂർണമെന്റിലെ മൂന്നാം അർധ സെഞ്ച്വറി ആയിരുന്നു. 49 പന്തിൽ നിന്നായിരുന്നു ഇന്നത്തെ 70 റൺസ്. ഇന്ത്യക്ക് എതിരായ വിജയത്തിൽ പുറത്താകാതെ 68 റൺസ് എടുക്കാനും അഫ്ഘാനിസ്ഥാന് എതിരെ 51 റൺസ് എടുക്കാനും ബാബറിനായിരുന്നു. ബാബറിന്റെ ഇന്നിങ്സ് പാകിസ്ഥാന്റെ ടൂർണമെന്റിലെ നാലാം വിജയത്തിൽ പ്രധാന പങ്കുവഹിച്ചു. സെമി ഫൈനലിൽ ഉറപ്പിച്ച പാകിസ്ഥാൻ ഇപ്പോൾ ലോകകപ്പ് കിരീടം നേടാൻ ആകുമെന്ന പ്രതീക്ഷയിലാണ്.