പാക്കിസ്ഥാനെതിരായ മികച്ച വിജയത്തിനിടെ ഓസ്‌ട്രേലിയയുടെ രണ്ട് താരങ്ങൾക്ക് ആണ് പരുക്കേറ്റത്. ദുബായിൽ നടന്ന ഗ്രൂപ്പ് മത്സരത്തിൽ അലിസ ഹീലിക്കും ടെയ്‌ല വ്‌ലെമിങ്കിനും പരിക്കേറ്റത് ഇന്ത്യയ്‌ക്കെതിരായ അടുത്ത പോരാട്ടത്തിൽ ഇരുവരും കളിക്കുമോ എന്നത് ആശങ്കയിലാക്കി.

23 പന്തിൽ 37 റൺസ് നേടിയ ഹീലിക്ക് കാഫ് ഇഞ്ച്വറിയെ തുടർന്ന് റിട്ടയർ ഹർട്ട് ചെയ്യേണ്ടി വന്നു. ഫീൽഡിങ്ങിനിടെ ആണ് വ്‌ലെമിങ്കിന് പരിക്കേറ്റത്. അവൾ തോളിൽ വേദനയുമായി ഫീൽഡ് വിട്ടു.
ഈ തിരിച്ചടികൾക്കിടയിലും, ഓസ്‌ട്രേലിയ ഇന്നലെ ഒമ്പത് വിക്കറ്റിൻ്റെ വിജയത്തിലേക്ക് കുതിച്ചു