വനിത ടി20 ലോകകപ്പിൽ തങ്ങളുടെ തുടര്‍ച്ചയായ രണ്ടാം ജയം നേടി ഇന്ത്യ. ഇന്ന് ശ്രീലങ്കയ്ക്കെതിരെ 82 റൺസ് വിജയം ആണ് ഇന്ത്യ കരസ്ഥമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 172/3 എന്ന സ്കോര്‍ നേടിയപ്പോള്‍ ശ്രീലങ്കയ്ക്ക് 90 റൺസാണ് നേടാനായത്. 19.5 ഓവറിലാണ് ലങ്ക ഓള്‍ഔട്ട് ആയത്.
മലയാളി താരം ആശ ശോഭനയും അരുന്ധതി റെഡ്ഡിയും മൂന്ന് വിക്കറ്റ് വീതം നേടിയാണ് ശ്രീലങ്കയെ പ്രതിരോധത്തിലാക്കിയത്. രേണുക താക്കൂര്‍ സിംഗ് 2 വിക്കറ്റും നേടി.
ശ്രീലങ്കന്‍ നിരയിൽ കവിഷ ദിൽഹാരി 21 റൺസും അനുഷ്ക സഞ്ജീവനി 20 റൺസും നേടിയപ്പോള്‍ അമ കാഞ്ചന 19 റൺസ് നേടി.