സ്റ്റാര്‍ സ്പോര്‍ട്സ് ഇന്ത്യയുടെ ഇന്ത്യ-പാക് മത്സരത്തിന്റെ ഔദ്യോഗിക പരസ്യത്തില്‍ പാക്കിസ്ഥാനെ കളിയാക്കുന്നതില്‍ ആ നാട്ടില്‍ വന്‍ പ്രതിഷേധം ഉയരുമ്പോള്‍ മുന്‍ ഐസിസി ചീഫും നിലവിലെ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാനുമായ എഹ്സാന്‍ മാനി രംഗത്തെത്തിയിരിക്കുകയാണ്. പാക്കിസ്ഥാനെതിരെയുള്ള പരസ്യം തയ്യാറാക്കിയ സ്റ്റാര്‍ സ്പോര്‍ട്സ് ലോകകപ്പിന്റെ ഔദ്യോഗിക ബ്രോഡ്കാസ്റ്റര്‍ ആണെന്നത് മറക്കരുതെന്നും ഇന്ത്യയുടെ ബ്രോഡ്കാസ്റ്റര്‍ അല്ലെന്ന് ഓര്‍ക്കണമെന്നും മാനി പറഞ്ഞു.
This #FathersDay, watch an ICC #CWC19 match jo dekh ke bas bol sakte hain, “baap re baap!” 😉
Catch #INDvPAK in the race for the #CricketKaCrown, LIVE on June 16th, only on Star Sports! pic.twitter.com/Apo3R8QrbO
— Star Sports (@StarSportsIndia) June 9, 2019
ഐസിസി ബ്രോഡ്കാസ്റ്റര്‍ എന്ന നിലയില്‍ എല്ലാ ടീമുകളെയും സ്റ്റാര്‍ സ്പോര്‍ട്സ് ഒരു പോലെ പരിഗണിക്കേണ്ടതുണ്ടെന്നും പാക്കിസ്ഥാന്‍ ബോര്‍ഡ് ചെയര്‍മാന്‍ പറഞ്ഞു. ഈ കാര്യം ഐസിസി ശ്രദ്ധയില്‍ എടുക്കേണ്ടതാണെന്നും എഹ്സാന്‍ മാനി പറഞ്ഞു.