വീണ്ടും ദക്ഷിണാഫ്രിക്കൻ വെടിക്കെട്ട്, ഡി കോക്കിന് 174!

Newsroom

ഏകദിന ലോകകപ്പിൽ ബംഗ്ലാദേശിനെതിരെ ആദ്യം ബാറ്റു ചെയ്ത ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച സ്കോർ. 50 ഓവറിൽ നിന്ന് 5 വിക്കറ്റ് നഷ്ടത്തിൽ 382 റൺസ് എടുക്കാൻ ദക്ഷിണാഫ്രിക്കയ്ക്ക് ആയി. ഡികോക്കിന്റെ മികച്ച സെഞ്ച്വറി ആണ് ദക്ഷിണാഫ്രിക്കയ്ക്ക് കരുത്തായത്. ഓപ്പണിംഗ് ആയി ഇറങ്ങിയ ഡി കോക്ക് 140 പന്തിൽ നിന്ന് 174 റൺസ് ആണ് എടുത്തത്. ഈ ലോകകപ്പിലെ അദ്ദേഹത്തിന്റെ മൂന്നാം സെഞ്ച്വറി ആണിത്. 7 സിക്സും 15 ഫോറും അദ്ദേഹത്തിന്റെ ഇന്നിങ്സിൽ ഉൾപ്പെടുന്നു.

ദക്ഷിണാഫ്രിക്ക 23 10 24 17 19 54 470

69 പന്തിൽ നിന്ന് 60 റൺസ് എടുത്ത ക്യാപ്റ്റൻ മക്രവും മികച്ചു നിന്നു. 7 ബൗണ്ടറികൾ അടങ്ങുന്നത് ആയിരുന്നു മക്രമിന്റെ ഇന്നിങ്സ്. അവസാനം ക്ലാസനും ഡി കോക്കും ഒരുമിച്ചതോടെയാണ് ദക്ഷിണാഫ്രിക്ക കൂറ്റൻ സ്കോറിലേക്ക് ഉയർന്നത്‌. ഷാകിബിന്റെ ഒരു ഓവറിൽ ഡിക്കോക്ക് 22 റൺസ് അടിക്കുന്നത് കാണാൻ ആയി. ഇരട്ട സെഞ്ച്വറിയിൽ എത്താൻ കഴിയുമായിരുന്ന ഇന്നിങ്സ് ഒരു കൂറ്റൻ അടിക്ക് ശ്രമിക്കവെ പുറത്തായി.

ക്ലാസനും ആക്രമിച്ചാണ് കളിച്ചത്‌. 34 പന്തിലേക്ക് അദ്ദേഹം അർദ്ധ സെഞ്ച്വറി പൂർത്തിയാക്കി. 49 പന്തിൽ 90 റൺസാണ് ക്ലാസൻ ആകെ എടുത്തത്‌. 8 സിക്സും 2 ഫോറും ക്ലാസന്റെ ഇന്നിംഗ്സിൽ ഉണ്ടായിരുന്നു. അവസാനം മില്ലറും അടിച്ചതോടെ സ്കോർ 382ൽ എത്തി‌. മില്ലർ 15 പന്തിൽ നിന്ന് 34 റൺസ് ആണ് അടിച്ചത്‌. അവസാന 10 ഓവറിൽ ദക്ഷിണാഫ്രിക്ക 144 റൺസ് ആണ് അടിച്ചത്.