തന്റെ അവസാന മത്സരങ്ങളിൽ പ്രകടനം അത്ര നല്ലതായിരുന്നില്ല എന്ന് സ്വയം വിമർശനം നടത്തി സിറാജ്. ഇന്നലെ ശ്രീലങ്കയ്ക്ക് എതിരെ മൂന്ന് വിക്കറ്റ് എടുത്ത് മികച്ച പ്രകടനം കാഴ്ചവെച്ച ശേഷം സംസാരിക്കുക ആയിരുന്നു സിറാജ്.
താൻ വീഴ്ത്തുന്ന വിക്കറ്റുകളുടെ എണ്ണത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ, താൻ എങ്ങനെ പന്തെറിയുന്നു എന്ന് നോക്കിയാണ് തന്റെ പ്രകടനത്തെ വിലയിരുത്താറ് എന്ന് മുഹമ്മദ് സിറാജ് പറഞ്ഞു.
‘വിക്കറ്റ് വീഴ്ത്തുന്നത് പ്രധാനമാണ്, അതിൽ യാതൊരു സംശയവുമില്ല. എന്നാൽ അവസാന 2-3 മത്സരങ്ങളിൽ എന്റെ താളം നല്ലതായിരുന്നില്ല, ചിലപ്പോൾ ഞാൻ താളത്തിലായിരുന്നു, ചിലപ്പോൾ ഞാൻ അല്ലായിരുന്നു,” സിറാജ് പറഞ്ഞു.
“എടുത്ത വിക്കറ്റുകളുടെ എണ്ണം കൊണ്ട് ഞാൻ എന്നെത്തന്നെ വിലയിരുത്തുന്നില്ല. സ്ഥിരതയോടെ എനിക്ക് പന്ത് എറിയാൻ കഴിഞ്ഞതും എനിക്ക് ലഭിച്ച സ്വിംഗിലും ഞാൻ വളരെ സന്തോഷവാനാണ്, ഈ ഫോം മുന്നോട്ട് കൊണ്ടുപോകാൻ ഞാൻ ആഗ്രഹിക്കുന്നു,” അദ്ദേഹം പറഞ്ഞു.
“ഈ മത്സരത്തിൽ ഞാൻ ആസൂത്രണം ചെയ്തത് എല്ലാം എനിക്ക് നടപ്പിലാക്കാൻ കഴിഞ്ഞു. ഞങ്ങൾ സെമിഫൈനലിലേക്ക് യോഗ്യത നേടിയതിൽ എനിക്ക് സന്തോഷമുണ്ട്, ”അദ്ദേഹം കൂട്ടിച്ചേർത്തു.