ശ്രേയസ് അയ്യറിനെ വിമർശിച്ച് മുൻ ഇന്ത്യൻ ഓപ്പണർ ഗൗതം ഗംഭീർ. ഷോർട്ട് ബോളിനെ ശ്രേയസ് സമീപിക്കുന്ന രീതിയെ ആണ് ഗംഭീർ വിമർശിച്ചത്. ബൗൺസറുകൾ കളിക്കാൻ പ്രയാസപ്പെടുന്ന ശ്രേയസ് ഈ ലോകകപ്പിൽ നാലു തവണ ഔട്ട് ആയപ്പോൾ മൂന്ന് തവണയും അത് ഷോർട്ട് ബോളിൽ ആയിരുന്നു. എറിയുന്ന ഓരോ ബൗൺസറിനും പിന്നാലെ പോകുകയല്ല ഈ പ്രശനത്തിനുഅ പരിഹാരമെന്ന് ഗംഭീർ പറഞ്ഞു.
“നോക്കൂ, അവൻ നെറ്റ്സിൽ പ്രാക്ടീസ് ചെയ്യുന്നത് കൊണ്ട് അവൻ ഷോർട്ട് ബോളിൽ ഔട്ട് ആകില്ല എന്നല്ല അർത്ഥമാക്കുന്നത്.അവൻ യഥാർത്ഥത്തിൽ ഷോർട്ട് ബോളിനായി കാത്തിരിക്കുകയാണ്, മുന്നോട്ട് പോയി അത് അടിക്കാൻ നോക്കാതെ. അത് ഒഴിവാക്കാൻ അവൻ ശ്രമിക്കണം. നിലവാരമുള്ള അന്താരാഷ്ട്ര ബൗളർമാർക്കെതിരെ നിങ്ങൾക്ക് എല്ലാ ബൗൺസറും അടിക്കാൻ ആകില്ല.” ഗംഭീർ പറഞ്ഞു.
“നിങ്ങൾക്ക് നിയന്ത്രിക്കാൻ കഴിയുന്ന പന്തുകൾ മാത്രമേ അടിക്കാവൂ എല്ലാവരും ഷോർട്ട് ബൗൾ ചെയ്യുമെന്നും ഞാൻ അവരെ അടിക്കുമെന്നും കരുതുന്നതിനാൽ ആണ് അവന് പ്രശ്നങ്ങൾ വരുന്നത്. ബാറ്റിംഗിൽ ഈഗോ ഇല്ല, നിങ്ങൾക്ക് എല്ലാത്തിലും നല്ലവനാകാൻ കഴിയില്ല. അവൻ കൂടുതൽ മിടുക്കനായിരിക്കണം. എന്താണ് പുൾ ഷോട്ട് കളിക്കാനുള്ള പന്ത് എന്ന് അവൻ അറിഞ്ഞിരിക്കണം,” അദ്ദേഹം കൂട്ടിച്ചേർത്തു.