“നാണമില്ലേ?” ഇന്ത്യക്ക് വേറെ പന്താണ് എന്ന് പറഞ്ഞ പാകിസ്താൻ താരത്തിനെതിരെ ആഞ്ഞടിച്ച് മുഹമ്മദ് ഷമി

Newsroom

Picsart 23 10 29 21 40 00 123

മുൻ പാകിസ്ഥാൻ ക്രിക്കറ്റ് ടീം താരം ഹസൻ റാസയ്ക്ക് എതിരെ ആഞ്ഞടിച്ച് ഇന്ത്യൻ പേസർ മുഹമ്മദ് ഷമി. റാസ ഇന്ത്യക്ക് ഐ സി സി ഈ ലോകകപ്പിൽ പ്രത്യേക ബൗൾ ആണ് കൊടുക്കുന്നത് എന്നതുള്ളപ്പെടെ പല വിവാദ പ്രസ്താവനകളും കഴിഞ്ഞ ദിവസം ഉയർത്തിയിരുന്നു‌‌. ഇതിലാണ് മുഹമ്മദ് ഷമി ഇൻസ്റ്റാഗ്രാമിലൂടെ പ്രതികരിച്ചത്.

മുഹമ്മദ് ഷമി 23 11 08 17 33 52 185

എബിഎൻ ന്യൂസിലെ ചർച്ചയ്ക്കിടെ ആണ് ഇന്ത്യൻ ബൗളർമാർക്ക് വ്യത്യസ്ത പന്തുകൾ ലഭിക്കുന്നുണ്ടെന്നുൻ രോഹിത് ശർമ്മയുടെ നേതൃത്വത്തിലുള്ള ടീം ഉപയോഗിക്കുന്ന പന്തുകൾ പരിശോധിക്കാനും റാസ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിനോട് ആവശ്യപ്പെട്ടത്‌. പ്രസ്താവനയെ പാകിസ്ഥാൻ ടീം ഇതിഹാസം വസീം അക്രം തന്നെ വിമർശിച്ചിരുന്നു‌‌. അതുകൂടെ ചൂണ്ടിക്കാണിച്ചാണ് ഷമി മറുപടി പറഞ്ഞത്.

“ദയവായി കുറച്ച് നാണം എങ്കിലും ഉണ്ടാകൂ. മോശം കാര്യങ്ങൾ പറയുന്നതിനുപകരം ഗെയിമിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. ഇത് ഐസിസി ക്രിക്കറ്റ് ലോകകപ്പാണ്, പ്രാദേശിക ടൂർണമെന്റല്ല. വസീം അക്രം വിശദീകരിച്ചു കൊടുത്തു എന്നിട്ടും‌‌, നിങ്ങളുടെ സ്വന്തം വസീം അക്രമിനെ നിങ്ങൾക്ക് വിശ്വാസമില്ലെ. ഈ വ്യക്തി സ്വയം പ്രശംസിക്കുന്ന തിരക്കിലാണ്,” ഷമി തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ കുറിച്ചു.