ഇന്ത്യയുടെ എക്കാലത്തെയും മികച്ച വൈറ്റ് ബോൾ ബൗളറിൽ ഒരാളാണ് മുഹമ്മദ് ഷമി എന്ന് കുംബ്ലെ

Newsroom

2023 ലോകകപ്പിൽ അത്ഭുത പ്രകടനങ്ങൾ നടത്തുന്ന മുഹമ്മദ് ഷമിയെ പ്രശംസിച്ച് അനിൽ കുംബ്ലെ. സെമിഫൈനലിൽ ന്യൂസിലൻഡിനെതിരായ ഷമിയുടെ മികച്ച പ്രകടനത്തെ കുറിച്ച് സംസാരിച്ച കുംബ്ലെ മുഹമ്മദ് ഷമി ഇന്ത്യയുടെ ഏറ്റവും മികച്ച ഏകദിന ബൗളർമാരിലൊരാളാണെന്ന് പറഞ്ഞു. ഈ ലോകകപ്പിൽ ഇതുവരെ 6 മത്സരങ്ങളിൽ നിന്ന് 23 വിക്കറ്റുകൾ ഷമി വീഴ്ത്തിയിട്ടുണ്ട്.

Picsart 23 11 15 22 27 34 060

ഇന്ത്യയുടെ ഏറ്റവും മികച്ച ഏകദിന ബൗളർമാരിൽ ഒരാളാണ് ഷമിയെന്ന് അദ്ദേഹത്തിന്റെ കണക്കുകൾ തീർച്ചയായും തെളിയിച്ചിട്ടുണ്ടെന്ന് ക്രിക്ക്ഇൻഫോയോട് സംസാരിക്കവേ കുംബ്ലെ പറഞ്ഞു.

“അതെ. അവന്റെ കണക്കുകൾ തീർച്ചയായും അത് തെളിയിച്ചു. ന്യൂസിലൻഡിനെതിരെ, ഏകദിനത്തിൽ ഒരു ഇന്ത്യക്കാരന്റെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനം അദ്ദേഹം നടത്തി. അതിശയകരമാണ്. ഒരു ലോകകപ്പിൽ വെറും ആറ് മത്സരങ്ങളും 23 വിക്കറ്റുകളും ഒരു സെമി ഫൈനലിൽ ഏഴ് വിക്കറ്റും.” കുംബ്ലെ പറഞ്ഞു.

“ഒരു ഫ്ലാറ്റ് വിക്കറ്റ് ആയിരുന്നു അത്. 730 റൺസ് നേടാൻ കഴിഞ്ഞ മികച്ച. അവിടെയാണ് ഷമി ഏഴ് വിക്കറ്റ് നേടിയത്‌. അതിനാൽ അതെ, തീർച്ചയായും ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച വൈറ്റ് ബോൾ ബൗളർമാരിൽ ഒരാളാണ് അദ്ദേഹം,” കുംബ്ലെ പറഞ്ഞു.