അഫ്ഗാനിസ്ഥാനെതിരെയുള്ള മത്സരത്തില്‍ ബാറ്റിംഗ് തിരഞ്ഞെടുത്ത് ഇന്ത്യ. ടൂര്‍ണ്ണമെന്റില്‍ ഒരു വിജയം പോലുമില്ലാതെ നില്‍ക്കുന്ന അഫ്ഗാനിസ്ഥാനെതിരെ വലിയ വിജയം നേടി റണ്‍റേറ്റ് മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്തിരിക്കുന്നത്. ഇന്ത്യന്‍ ടീമില്‍ ഒരു മാറ്റമാണുള്ളത്. പരിക്കേറ്റ് ഭുവനേശ്വര്‍ കുമാറിനു പകരം മുഹമ്മദ് ഷമി ടീമിലേക്ക് എത്തുന്നു. അഫ്ഗാനിസ്ഥാനെ വില കുറച്ച് കാണാനാകില്ലെന്നും കോഹ്‍ലി പറഞ്ഞു.
അഫ്ഗാനിസ്ഥാന്‍ നിരയിലും രണ്ട് മാറ്റമാണുള്ളത്. അഫ്താഭ് അലവും ഹസ്രത്തുള്ള സാസായിയും ടീമിലേക്ക് തിരികെ എത്തുമ്പോള്‍ നൂര്‍ അലി സദ്രാനും ദവലത് സദ്രാനും പുറത്ത് പോകുന്നു.
ഇന്ത്യ: ലോകേഷ് രാഹുല്‍, രോഹിത് ശര്‍മ്മ, വിരാട് കോഹ്‍ലി, വിജയ് ശങ്കര്‍, എംഎസ് ധോണി, ഹാര്‍ദ്ദിക് പാണ്ഡ്യ, കേധാര്‍ ജാഥവ്, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, യൂസുവേന്ദ്ര ചഹാല്‍, ജസ്പ്രീത് ബുംറ
അഫ്ഗാനിസ്ഥാന്‍: ഹസ്രത്തുള്ള സാസായി, ഗുല്‍ബാദിന്‍ നൈബ്, റഹ്മത് ഷാ, ഹസ്മത്തുള്ള ഷഹീദി, അസ്ഗര്‍ അഫ്ഗാന്‍, മുഹമ്മദ് നബി, ഇക്രം അലി ഖില്‍, നജീബുള്ള സദ്രാന്‍, റഷീദ് ഖാന്‍, അഫ്താഭ് അലം, മുജീബ് ഉര്‍ റഹ്മാന്‍