ഷഹീൻ അഫ്രീദി ഇന്ന് പുതിയ ഒരു റെക്കോർഡ് സ്വന്തമാക്കി. ഏറ്റവും വേഗത്തിൽ 100 ഏകദിന വിക്കറ്റ് തികച്ച പേസറായി ഇന്ന് ഷഹീൻ മാറി. ഇന്ന് ബംഗ്ലാദേശിന് എതിരായ ലോകകപ്പ് മത്സരത്തിൽ ആദ്യ വിക്കറ്റ് വീഴ്ത്തിയതോടെ ആണ് ഷഹീൻ 100 എന്ന നാഴികകല്ലിൽ എത്തിയത്.
മിച്ചൽ സ്റ്റാർക്ക്, ഷെയ്ൻ ബോണ്ട്, മുസ്താഫിസുർ റഹ്മാൻ, ബ്രെറ്റ് ലീ തുടങ്ങിയ ഫാസ്റ്റ് ബൗളർമാരെ പിന്തള്ളിയാണ് അഫ്രീദി ഏറ്റവും വേഗത്തിൽ 100 വിക്കറ്റിൽ എത്തുന്ന താരമായി മാറിയത്. 52 മത്സരത്തിൽ 100 വിക്കറ്റ് എടുത്ത സ്റ്റാർക്കിന്റെ റെക്കോർഡ് ആണ് ഷഹീൻ മറികടന്നത്. 42 മത്സരത്തിൽ 100 വിക്കറ്റിൽ എത്തിയ സന്ദീപ് ലമിചാനെ, 44 മത്സരത്തിൽ 100 വിക്കറ്റ് എടുത്ത റാഷിദ് ഖാൻ എന്നിവർ ഷഹീനെക്കാൾ വേഗത്തിൽ 100 വിക്കറ്റിൽ എത്തിയിട്ടുണ്ട്. ഇരുവരും സ്പിന്നർമാർ ആണ്.
51 | Shaheen Afridi | Pakistan |
52 | Mitchell Starc | Australia |
54 | Shane Bond | New Zealand |
54 | Mustafizur Rahman | Bangladesh |
55 | Brett Lee | Australia |