കൊൽക്കത്തയിൽ ഇംഗ്ലണ്ടിനെതിരായ അവസാന ഗ്രൂപ്പ് മത്സരത്തിൽ പാകിസ്താൻ അത്ഭുതങ്ങൾ കാണിക്കാതെ പരാജയപ്പെട്ടതോടെ സെമി ഫൈനൽ ലൈനപ്പ് തീരുമാനമായി. ന്യൂസിലാൻഡ് ഇന്ത്യ, ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ എന്നിവരാണ് ഇനി ലോകകപ്പ് കിരീടത്തിനായി പോരാടാൻ ബാക്കിയുള്ളത്. ഇന്ത്യ നവംബർ 15 ബുധനാഴ്ച ഒന്നാം സെമിയിൽ വാങ്കഡെ സ്റ്റേഡിയത്തിൽ ന്യൂസിലൻഡിൻവ് നേരിടും കളിക്കും. ടൂർണമെന്റിൽ നേരത്തെ ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യ വാങ്കെഡെയിൽ കളിച്ചപ്പോൾ 302 റൺസിന്റെ മികച്ച വിജയം നേടിയിരുന്നു.
ഗ്രൂപ്പ് ഘട്ടത്തിൽ രണ്ടാം സ്ഥാനത്തെത്തിയ ദക്ഷിണാഫ്രിക്ക, നവംബർ 16 വ്യാഴാഴ്ച രണ്ടാം സെമിയിൽ ഈഡൻ ഗാർഡൻസിൽ മൂന്നാം സ്ഥാനക്കാരായ ഓസ്‌ട്രേലിയയെ നേരിടും. സെമി ഫൈനലിസ്റ്റിലെ മൂന്ന് പേരെയും ഇതിനകം തോൽപ്പിച്ചിട്ടുള്ള ഇന്ത്യ തന്നെയാണ് ടൂർണമെന്റിലെ ഫേവറിറ്റുകൾ. മുൻ ഐ സി സി ടൂർണമെന്റുകളിൽ നോക്കൗട്ട് ഘട്ടത്തിൽ ഉണ്ടായ നിരാശ ഇന്ത്യക്ക് ഈ ലോകകപ്പിൽ ഉണ്ടാകില്ല എന്ന് പ്രതീക്ഷിക്കാം.
നവംബർ 15: ഇന്ത്യ vs ന്യൂസിലൻഡ്, സെമി ഫൈനൽ 1, മുംബൈ വാങ്കഡെ സ്റ്റേഡിയം
നവംബർ 16: ദക്ഷിണാഫ്രിക്ക vs ഓസ്‌ട്രേലിയ, സെമി ഫൈനൽ 2, കൊൽക്കത്ത ഈഡൻ ഗാർഡൻസ്