ഏകദിന ലോകകപ്പിൽ ദക്ഷിണാഫ്രിക്കന്‍ പേസര്‍മാര്‍ക്ക് മുന്നിൽ പിടിച്ച് നിൽക്കാനാകാതെ പതറിയ നെതര്‍ലാണ്ട്സിനായി പൊരുതി നിന്ന് ക്യാപ്റ്റന്‍ സ്കോട്ട് എഡ്വേര്‍ഡ്സ്. ഒരു ഘട്ടത്തിൽ 112/6 എന്ന നിലയിലേക്ക് വീണ നെതര്‍ലാണ്ട്സ് അവസാന ഓവറുകളിലെ ചെറുത്ത്നില്പിന്റെ ബലത്തിൽ 245 റൺസിലേക്ക് എത്തുകയായിരുന്നു.
ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ നെതര്‍ലാണ്ട്സ് 8 വിക്കറ്റ് നഷ്ടത്തിലാണ് ഈ സ്കോര്‍ നേടിയത്. . 78 റൺസ് നേടിയ ക്യാപ്റ്റന്‍ സ്കോട്ട് എഡ്വേര്‍ഡ്സ് ആണ് ടീമിന്റെ ടോപ് സ്കോറര്‍. റോളോഫ് വാന്‍ ഡെര്‍ മെര്‍വ് 29 റൺസ് നേടി പുറത്തായി. ഇരുവരും ചേര്‍ന്ന് എട്ടാം വിക്കറ്റിൽ 64 റൺസ് നേടിയാണ് നെതര്‍ലാണ്ട്സിനെ 200 കടത്തിയത്.
തേജ നിദാമാനുരു 20 റൺസ് നേടിയപ്പോള്‍ സൈബ്രാന്‍ഡ് എംഗേൽബ്രേച്ചറ്റ് 19 റൺസ് നേടി. അവസാന ഓവറുകളിൽ അതിവേഗ സ്കോറിംഗുമായി ആര്യന്‍ ദത്തും ക്യാപ്റ്റന് തുണയായി എത്തിയപ്പോള്‍ സ്കോട്ട്‍ലാന്‍ഡ് കരകയറി ഭേദപ്പെട്ട സ്കോറിലേക്ക് എത്തുകയായിരുന്നു. ആര്യന്‍ 9 പന്തിൽ നിന്ന് 23 റൺസാണ് നേടിയത്.
ദക്ഷിണാഫ്രിക്കയ്ക്കായി ലുംഗി എന്‍ഗിഡി, കാഗിസോ റബാഡ, മാര്‍ക്കോ ജാന്‍സന്‍ എന്നിവര്‍ 2 വീതം വിക്കറ്റ് നേടി.