“സഞ്ജു മോശമായി കളിച്ചതല്ല, ബാക്കി ഉള്ളവർ അവസരങ്ങൾ ഉപയോഗിച്ചതാണ് സഞ്ജു പുറത്താകാൻ കാരണം” ടിനു യോഹന്നാൻ

Newsroom

സഞ്ജു സാംസൺ ലോകകപ്പ് ടീമിൽ ഇല്ലാത്തത് നിരാശാജനകമാണ് എന്ന് മുൻ ഇന്ത്യൻ താരം ടിനു യോഹന്നാൻ. എന്നാൽ സഞ്ജു ടീമിൽ ഇല്ലാതിരിക്കാൻ കാരണം സഞ്ജുവിന്റെ പ്രകടനമല്ല എന്ന് അദ്ദേഹം പറഞ്ഞു. ടി20 ലോകകപ്പിന് ശേഷം, സഞ്ജുവിന് ഏകദിന ലോകകപ്പിൽ കളിക്കാനുള്ള കൃത്യമായ അവസരമുണ്ടെന്ന് ഞങ്ങൾ എല്ലാവരും കരുതി, പക്ഷേ അത് നടന്നില്ല. ടിനു പറഞ്ഞു.

സഞ്ജു 23 09 21 11 45 35 526

എന്നെ സംബന്ധിച്ചിടത്തോളം, അദ്ദേഹത്തിന് ലഭിച്ച അവസരങ്ങളിലെല അദ്ദേഹത്തിന്റെ പ്രകടനത്തെക്കാൾ, ടീമിലെ അദ്ദേഹത്തിന്റെ എതിരാളികൾ നല്ല പ്രകടനം കൊണ്ട് അദ്ദേഹത്തെ മറികടന്നുവെന്നാണ് ഞാൻ കരുതുന്നത്. ഇഷാൻ കിഷനോ, കെ എൽ രാഹുലോ, ശ്രേയസ് അയ്യരോ ആരുമാകട്ടെ, അവസരം ലഭിച്ചവർ ആരായാലും അവർ ഗംഭീര പ്രകടനം നടത്തി. കിട്ടിയ പരിമിതമായ അവസരങ്ങൾ അവർ പരമാവധി പ്രയോജനപ്പെടുത്തി. ടിനു പറയുന്നു.

സഞ്ജു പ്രകടനം നടത്താത്തതിനേക്കാൾ മറ്റുള്ളവരുടെ പ്രകടനങ്ങൾ ആണ് അദ്ദേഹത്തിന്റെ അവസരങ്ങൾ കുറച്ചത്. ഇത് ഇന്ത്യൻ ക്രിക്കറ്റിന് നല്ലത്. സഞ്ജു തിരിച്ചു വരും. അവൻ കഠിനാധ്വാനം ചെയ്യുന്നു. ടിനു revsportsനോട് സംസാരിക്കവെ പറഞ്ഞു.