Afghanistan

റണ്ണൗട്ടോട് റണ്ണൗട്ട്!!!! നെതര്‍ലാണ്ട്സിന് നേടാനായത് 179 റൺസ്

ലോകകപ്പിൽ അഫ്ഗാനിസ്ഥാനെതിരെ ആദ്യം ബാറ്റ് ചെയ്യുവാന്‍ തീരുമാനിച്ച നെതര്‍ലാണ്ട്സിന് തകര്‍ച്ച. 46.3 ഓവറിൽ ടീം ഓള്‍ഔട്ട് ആകുമ്പോള്‍ 179 റൺസാണ് നെതര്‍ലാണ്ട്സിന് നേടാനായത്. 58 റൺസ് നേടിയ സൈബ്രാന്‍ഡ് എംഗെൽബ്രെച്ചറ്റ് ആണ്  ടീമിന്റെ ടോപ് സ്കോറര്‍ ആയി. ടോപ് ഓര്‍ഡറിൽ നാല് റണ്ണൗട്ടുകളാണ് നെതര്‍ലാണ്ട്സിന്റെ താളം തെറ്റിച്ചത്.

കോളിന്‍ അക്കര്‍മാന്‍ 29 റൺസ് നേടിയപ്പോള്‍  മാക്സ് ഒദൗദ് 42 റൺസ് നേടി. ആദ്യ ഓവറിൽ തന്നെ വെസ്ലി ബാരെസ്സിയെ നഷ്ടമായ ശേഷം മാക്സ് – കോളിന്‍ കൂട്ടുകെട്ട് മികച്ച രീതിയിൽ ബാറ്റ് വീശി ടീമിനെ 73/1 എന്ന നിലയിലെത്തിച്ചുവെങ്കിലും പൊടുന്നനെ വിക്കറ്റുകള്‍ വീണത് നെതര്‍ലാണ്ട്സിന് തിരിച്ചടിയായി.

73/1 എന്ന നിലയിൽ നിന്ന് 97/5 എന്ന നിലയിലേക്ക് വീണ നെതര്‍ലാണ്ട്സിന് പിന്നീടൊരു തിരിച്ചുവരവ് സാധ്യമല്ലാതെ ആകുകയായിരുന്നു. ഇതിൽ തന്നെ 92/2 എന്ന നിലയിൽ നിന്ന് ടീമിന് 5 റൺസ് നേടുന്നതിനിടെ 3 വിക്കറ്റ് നഷ്ടമാകുകയായിരുന്നു.

പിന്നീട് സൈബ്രാന്‍ഡ് നേടിയ അര്‍ദ്ധ ശതകം ആണ് വലിയ തകര്‍ച്ചയിൽ നിന്ന് നെതര്‍ലാണ്ട്സിനെ രക്ഷപ്പെടുത്തിയത്.  ഒരു ഘട്ടത്തിൽ 150 റൺസ്  പോലും എത്തില്ലെന്ന തോന്നിപ്പിച്ച സാഹചര്യത്തിൽ നിന്ന് സൈബ്രാന്‍ഡിന്റെ അര്‍ദ്ധ ശതകം ആണ് ടീമിനെ 179 റൺസിലേക്ക് എത്തിച്ചത്.

മൊഹമ്മദ് നബി മൂന്നും നൂര്‍ അഹമ്മദ് രണ്ടും വിക്കറ്റ് നേടിയപ്പോള്‍ നാല് നെതര്‍ലാണ്ട്സ് ബാറ്റര്‍മാര്‍ റണ്ണൗട്ട് രൂപത്തിൽ പുറത്താകുകയായിരുന്നു.

 

Exit mobile version