“രോഹിത് ഭയമില്ലാത്ത ക്യാപ്റ്റൻ, അദ്ദേഹത്തിന്റെ ശൈലി ടീമിലെ എല്ലാവരിലും എത്തുന്നു” – ശ്രേയസ്

Newsroom

രോഹിത് ശർമ്മയുടെ ക്യാപ്റ്റൻസിയെ പുകഴ്ത്തി ശ്രേയസ് അയ്യർ. രോഹിത് ഭയമില്ലാത്ത ക്യാപ്റ്റൻ ആണ് എന്ന് ശ്രേയസ് അയ്യർ പറഞ്ഞു. രോഹിത് ഒരോ മത്സരത്തിലും അദ്ദേഹത്തിന്റെ പ്രകടനത്തിലൂടെ കളിയുടെ പേസ് സെറ്റ് ചെയ്യുന്നു. പിറകെ വരുന്നവർക്ക് എല്ലാം അത് പിന്തുടർന്നാൽ മാത്രം മതി. ശ്രേയസ് പറഞ്ഞു. താൻ കണ്ട ഒരു ഭയവും ഇല്ലാത്ത ക്യാപ്റ്റൻ ആണ് രോഹിത് എന്നും ശ്രേയസ് മത്സര ശേഷം പറഞ്ഞു.

രോഹിത് 23 11 15 18 07 22 731

അദ്ദേഹത്തിന്റെ ശരീരഭാഷ തന്നെ ഭയമ്മില്ലാത്ത രീതിയിൽ ആണ്‌. അത് എല്ലാ കളിക്കാരിലേക്കും എത്തുന്നു. തനിക്ക് ഈ ശൈലിയിൽ കളിക്കാൻ ആകുന്നതും രോഹിതിന്റെയും ദ്രാവിഡിന്റെയും പിന്തുണ കൊണ്ടാണെന്നും ശ്രേയസ് പറഞ്ഞു. ലോകകപ്പിന്റെ തുടക്കത്തിൽ തന്റെ പ്രകടനങ്ങൾ അത്ര നല്ലതായിരുന്നില്ല. അപ്പോൾ ഒക്കെ എനിക്ക് അവർ പൂർണ്ണ പിന്തുണ തന്നു. പുറത്തു നിന്നുള്ള വിമർശനങ്ങൾ കാര്യമാക്കേണ്ടതില്ല എന്നാണ് അവർ പറഞ്ഞത്. അത് ധൈര്യം തന്നു എന്ന് ശ്രേയസ് കൂട്ടിച്ചേർത്തു.