താൻ എപ്പോൾ എങ്ങനെ കളിക്കണം എന്നതിൽ എനിക്ക് വ്യക്തതയുണ്ട് എന്ന് രോഹിത് ശർമ്മ. ബാറ്ററായി താൻ എന്താണ് ചെയ്യേണ്ടതെന്ന് തനിക്ക് വ്യക്തമാണെന്ന് ഇന്ത്യൻ ക്യാപ്റ്റൻ പറഞ്ഞു. മത്സരത്തിന് മുമ്പുള്ള വാർത്താ സമ്മേളനത്തിൽ സംസാരിച്ച രോഹിത്, ലോകകപ്പിൽ ഒരു നിശ്ചിത രീതിയിൽ കളിക്കാൻ ആഗ്രഹിക്കുന്നുവെന്നും എന്നാൽ തന്റെ സമീപനം വിജയിച്ചില്ലെങ്കിൽ വേറെ പദ്ധതികളുണ്ടെന്നും പറഞ്ഞു.
“ലോകകപ്പ് ആരംഭിക്കുന്നതിന് മുമ്പ്, ഒരു പ്രത്യേക രീതിയിൽ കളിക്കാൻ ഞാൻ ആഗ്രഹിച്ചു. അത് നടക്കുമോ ഇല്ലയോ എന്നൊന്നും എനിക്കറിയില്ലായിരുന്നു. ഒരു ഗെയിമിൽ അത് നടന്ന അടുത്ത ഗെയിമിൽ ഞാൻ അത് ചെയ്യുന്നത് തുടരുമെന്നും, അത് അഥവാ വിജയിച്ചില്ല എങ്കിൽ പകരം തനിക്ക് ഒരു പ്ലാം ഉണ്ടായിരുന്നു. പ്രണ്ടിനും എനിക്ക് പ്ലാൻ ഉണ്ടായിരുന്നു, ”രോഹിത് പറഞ്ഞു.
“എന്നാൽ എനിക്ക് എന്താണ് പ്രധാനമെന്ന് നോക്കുക, കാരണം ഞാൻ ഇന്നിംഗ്‌സ് ആരംഭിക്കുന്നു, എനിക്ക് പോയി സ്വയം പ്രകടിപ്പിക്കാൻ അവിടെ കുറച്ച് സ്വാതന്ത്ര്യമുണ്ട്, പക്ഷേ ഇംഗ്ലണ്ടിനെതിരായ ആ കളിയിൽ എനിക്ക് എന്റെ കളിയിൽ അൽപ്പം മാറ്റം വരുത്തേണ്ടിവന്നത് നിങ്ങൾ കണ്ടിരിക്കണം. അന്ന് ഞങ്ങൾക്ക് കുറച്ച് വിക്കറ്റുകൾ നഷ്ടപ്പെട്ടു, അതുകൊണ്ട് എന്റെ കളിയിൽ അൽപ്പം മാറ്റം വരുത്തേണ്ടി വന്നു. അതും ചെയ്യാൻ ഞാൻ തയ്യാറാണ്,” രോഹിത് കൂട്ടിച്ചേർത്തു.
“ഒരു ബാറ്റർ എന്ന നിലയിൽ ഞാൻ എന്താണ് ചെയ്യാൻ ആഗ്രഹിക്കുന്നതെന്ന് എനിക്ക് വ്യക്തമാണ്, ”രോഹിത് പറഞ്ഞു.