ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ എന്നും എപ്പോഴും ഒരു ടീം പ്ലെയറാണെന്ന് മുൻ ഇന്ത്യൻ ഓൾറൗണ്ടർ യുവരാജ് സിംഗ്. രോഹിത് വേറെ തലത്തിലാണ് ബാറ്റ് ചെയ്യുന്നത്, അദ്ദേഹം എന്നും എപ്പോഴും ഒരു ടീം കളിക്കാരനാണെന്നും കൂട്ടിച്ചേർത്തു. ടൂർണമെന്റിൽ ഇതുവരെ 120നു മുകളിൽ സ്ട്രൈക്ക് റേറ്റിൽ 550 റൺസ് രോഹിത് ശർമ്മ നേടിയിട്ടുണ്ട്.
“രോഹിത് ശർമ്മ 40 പന്തുകൾ കളിച്ചാൽ 70-80 റൺസ് സ്‌കോർ ചെയ്യും. 100 പന്തുകൾ കളിച്ചാൽ ഇരട്ട സെഞ്ച്വറി നേടിയേക്കും. രോഹിത് ശർമ്മ ഒരു ടീം കളിക്കാരനാണ്, അവൻ എപ്പോഴും ഒരു ടീം പ്ലെയറാണ്. അവനെ സംബന്ധിച്ചിടത്തോളം ടീം ആണ് എപ്പോഴും ഒന്നാമതാണ്. അതുകൊണ്ടാണ് അദ്ദേഹം ഇത്രയധികം ടീം വിജയിക്കാൻ കാരണം,” യുവരാജ് പറഞ്ഞു.
സമ്മർദത്തിൻകീഴിലും രോഹിത് മികച്ച ക്യാപ്റ്റനാണ് “എന്നതാണ് രോഹിതിന്റെ പ്രത്യേകത. താൻ നേടിയ അഞ്ച് ഐപിഎൽ കിരീടങ്ങളിലൂടെ അദ്ദേഹം ഒരുപാട് അനുഭവങ്ങൾ നേടിയിട്ടുണ്ട്. തന്റെ ബൗളർമാരെ എപ്പോൾ, എങ്ങനെ ഉപയോഗിക്കണമെന്ന് അവനറിയാം,” യുവരാജ് കൂട്ടിച്ചേർത്തു.