സിക്സിൽ ഗെയ്ലിന്റെ റെക്കോർഡ് മറികടന്ന് രോഹിത് ശർമ്മ

Newsroom

അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിൽ രോഹിത് ശർമ്മ ഒന്നിനു പിറകെ ഒന്നായി റെക്കോർഡുകൾ തകർക്കുകയാണ്‌. ഏറ്റവും കൂടുതൽ ലോകകപ്പ് സെഞ്ച്വറി, ഏറ്റവും വേഗത്തിൽ ഉള്ള ഒരു ഇന്ത്യൻ താരത്തിന്റെ ലോകകപ്പ് സെഞ്ച്വറി എന്നീ റെക്കോർഡുകൾ ഇന്ന് സ്വന്തം പേരിലാക്കിയ രോഹിത്, സിക്സുകളുടെ ഒരു റെക്കോർഡും തന്റെ പേരിലാക്കി.

രോഹിത് ശർമ്മ 23 10 11 20 18 01 043

ഇന്ന് 5 സിക്‌സറുകൾ പറത്തിയ രോഹിത് ശർമ്മ അന്താരാഷ്ട്ര മത്സരത്തിൽ ഏറ്റവും കൂടുതൽ സിക്സുകൾ നേടുന്ന താരമായി മാറി. 553 സിക്സുകൾ അടിച്ചിട്ടുള്ള ക്രിസ് ഗെയ്‌ലിന്റെ റെക്കോർഡ് ആണ് രോഹിത് തകർത്തത്. ഇന്ന് 551 സിക്‌സറുകൾ എന്ന നിലയിലായിരുന്നു രോഹിത് ഇന്നിങ്സ് ആരംഭിച്ചത്.

അന്താരാഷ്ട്ര ക്രിക്കറ്റിലെ ഏറ്റവും കൂടുതൽ സിക്സുകൾ

രോഹിത് ശർമ്മ – 453 മത്സരങ്ങളിൽ നിന്ന് 556*
ക്രിസ് ഗെയ്ൽ — 483 മത്സരങ്ങളിൽ നിന്ന് 553
ഷാഹിദ് അഫ്രീദി – 524 മത്സരങ്ങളിൽ നിന്ന് 476
ബ്രണ്ടൻ മക്കല്ലം – 432 മത്സരങ്ങളിൽ നിന്ന് 398