ഇന്ത്യൻ നായകൻ രോഹിത് ശർമ്മയെ പുകഴ്ത്തി മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ച്. അദ്ദേഹത്തിന്റെ ആക്രമണാത്മക സമീപനം കളി ആരംഭിക്കുന്നതിന് മുമ്പുതന്നെ എതിരാളികളെ പരിഭ്രാന്തരാക്കുന്നു എന്ന് ഫിഞ്ച് പറഞ്ഞു. പവർപ്ലേയ്ക്കിടെ രോഹിത് എതിർ ടീമിന്മേൽ ചെലുത്തുന്ന സമ്മർദ്ദം ഇന്ത്യയെ സംബന്ധിച്ചിടത്തോളം നിർണായകമാണെന്ന് സ്റ്റാർ സ്പോർട്സിനോട് സംസാരിച്ച ഫിഞ്ച് പറഞ്ഞു.
രോഹിത്തിന്റെ ചിന്താ പ്രക്രിയ, ടീമിന് മികച്ച തുടക്കം നൽകുക എന്നതാണ്. ടൂർണമെന്റ് പുരോഗമിക്കുന്തോറും വിക്കറ്റ് മന്ദഗതിയിലാകുന്നത് കാണാം. അതിനാൽ, എതിരാളികളെ സമ്മർദ്ദത്തിലാക്കൻ ആദ്യത്തെ പവർപ്ലേ ശരിക്കും നിർണായകമാണ്. ഫിഞ്ച് പറഞ്ഞു.
“രോഹിത് അവരെ നേരിടാൻ പോകുന്നുവെന്ന് അറിഞ്ഞുകൊണ്ട്, കളി ആരംഭിക്കുന്നതിന് മുമ്പ് ബൗളറുടെ ചിന്താഗതിയിൽ മാറ്റം വരുന്നു.
അവർ അൽപ്പം പരിഭ്രാന്തരാകാൻ തുടങ്ങും, തുടക്കത്തിൽ തന്നെ ഒരു പ്രതിരോധ മോഡിലേക്ക് അവർ പോകാം”ഫിഞ്ച് കൂട്ടിച്ചേർത്തു.