ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മക്ക് ട്രാഫിക് നിയമങ്ങൾ ലംഘിച്ചതിന് പിഴ. മുംബൈ-പൂണെ എക്‌സ്‌പ്രസ്‌വേയിൽ 200 കിലോമീറ്ററിലധികം വേഗതയിൽ തന്റെ ലംബോർഗിനി ഓടിച്ചതിന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്ക് മൂന്ന് ട്രാഫിക് ചലാൻ ലഭിച്ചതായാണ് റിപ്പോർട്ട്. ബംഗ്ലാദേശിനെതിരായ ഐസിസി ലോകകപ്പിൽ ടീം ഇന്ത്യയുടെ നാലാം മത്സരത്തിനുള്ള ടീമിനൊപ്പം ചേരാൻ രോഹിത് പൂനെയിലേക്ക് പോകുന്നതിനിടെയാണ് സംഭവം.
മണിക്കൂറിൽ 215 കിലോമീറ്റർ എന്ന സ്പീഡ് വരെ രോഹിതിന്റെ വാഹനം പോയതായാണ് ട്രാഫിക് വൃത്തങ്ങൾ പറയുന്നത്. ടീം ബസ്സിൽ ആയിരുന്നില്ല രോഹിത് യാത്ര ചെയ്തത്. താരം സുരക്ഷ നോക്കണം എന്ന് ക്രിക്കറ്റ് ആരാധകർ സാമൂഹിക മാധ്യമങ്ങളിൽ വിമർശനം നടത്തുന്നുണ്ട്. റിഷഭ് പന്തിന് ഉണ്ടായ അപകടത്തിന്റെ ഷോക്കിൽ നിന്ന് ഇതുവരെ മാറാൻ ക്രിക്കറ്റ് പ്രേമികൾക്ക് ആയിട്ടില്ല.
രോഹിത് ശർമ്മ ഇന്ന് ഇന്ത്യയെ ബംഗ്ലാദേശിനെതിരെ നയിക്കാൻ ഇരിക്കുകയാണ്. ലോകകപ്പിൽ ഇതുവരെ മികച്ച ഫോമിലാണ് താരം.