ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ ലോകകപ്പിൽ ഇന്ന് അഫ്ഗാനെതിരെ ഒരു സെഞ്ച്വറി നേടി റെക്കോർഡ് ബുക്കിലേക്ക് കയറി. അഫ്ഗാനിസ്താനെതിരെ ഇറങ്ങിയ രോഹിത് 63 പന്തിൽ നിന്ന് സെഞ്ച്വറിയിൽ എത്തി. ലോകകപ്പിൽ ഏഴാം സെഞ്ച്വറി നേടി സച്ചിനെ മറികടന്ന് ലോകകപ്പിൽ ഏറ്റവും കൂടുതൽ നേടുന്ന താരമായി രോഹിത് മാറി. സച്ചിന് 6 സെഞ്ച്വറി ആയിരുന്നു ലോകകപ്പിൽ ഉണ്ടായിരുന്നത്.
വെറും 19 ഇന്നിംഗ്സിൽ നിന്നാണ് രോഹിത് ലോകകപ്പിൽ 7 സെഞ്ച്വറിയിൽ എത്തിയത്. ഇത് കൂടാതെ ലോകകപ്പിൽ ഇന്ത്യക്കായി ഏറ്റവും വേഗത്തിൽ സെഞ്ച്വറി നേടുന്ന താരമായും രോഹിത് ഇന്ന് മാറി. കപിൽ ദേവിന്റെ റെക്കോർഡ് ആണ് രോഹിത് മറികടന്നത്.
ഇന്ന് 12 ഫോറും നാലു സിക്സും ആണ് സെഞ്ച്വറിയിൽ എത്തുമ്പോൾ രോഹിതിന് ഉണ്ടായിരുന്നത്. രോഹിതിന്റെ 31ആം ഏകദിന സെഞ്ച്വറി കൂടിയാണിത്.