ലോകകപ്പിലെ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ സമീപനത്തെയും ബാറ്റിംഗിനെയും പ്രശംസിച്ച് സെവാഗ്. സെഞ്ച്വറിയിലെ റെക്കോർഡ് രോഹിതിന്റെ ക്ലാസ് കാണിക്കുന്നുവെന്ന് മുൻ ഇന്ത്യൻ ബാറ്റിംഗ് താരം വീരേന്ദർ സെവാഗ് പറഞ്ഞു. ഇന്നലെ ഇന്ത്യ എട്ട് വിക്കറ്റിന് അഫ്ഗാനിസ്ഥാനെ തോൽപിച്ചപ്പോൾ രോഹിതിന്റെ സെഞ്ച്വറി ആയിരുന്നു മിന്നി നിന്നത്.
“അദ്ദേഹത്തിന്റെ റെക്കോർഡുകളെക്കുറിച്ച് എന്താണ് പറയാനുള്ളത്. കളിക്കുമ്പോഴെല്ലാം അവൻ റെക്കോർഡുകൾ തകർത്തുകൊണ്ടേയിരിക്കും. തന്റെ മൂന്ന് ഇരട്ട സെഞ്ച്വറികൾ നേടിയപ്പോഴും, തന്റെ ബാറ്റിംഗ് ആസ്വദിക്കുക ആയുരുന്നു എന്നാണ് അദ്ദേഹം പറഞ്ഞു. ഏഴ് സെഞ്ച്വറികളിലെത്താൻ അദ്ദേഹത്തിന് 19 ഇന്നിംഗ്‌സ് മാത്രമെ വേണ്ടി വന്നുള്ളൂ, അത് ആ കളിക്കാരന്റെ ക്ലാസ് കാണിക്കുന്നു, ”സെവാഗ് പറഞ്ഞു.
“താൻ മുന്നിൽ നിന്ന് നയിക്കുമെന്നും ആക്രമണാത്മകമായി കളിക്കുമെന്നും അദ്ദേഹം വ്യക്തമായി പറയുന്നു. ബൗളർമാരെ താൻ ആക്രമിക്കും എന്ന് അദ്ദേഹം അവകാശപ്പെട്ടു. പരസ്യമായി ഇത് സംസാരിക്കാനും ഇങ്ങനെ കളിക്കാനും ധൈര്യം ആവശ്യമാണ്, പ്രത്യേകിച്ചും നിങ്ങൾ ക്യാപ്റ്റനായിരിക്കുമ്പോൾ, അത് രോഹിതിന് ഉണ്ട് ”സെവാഗ് കൂട്ടിച്ചേർത്തു.