മുംബൈയിലെ വാങ്കഡെ സ്റ്റേഡിയം തനിക്ക് ഏറ്റവും സ്പെഷ്യൽ ആയ വേദി ആണെന്ന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. മുംബൈയിൽ വെച്ച് ശ്രീലങ്കയെ നേരിടുന്നതിന് മുന്നോടിയായി സംസാരിക്കുക ആയിരുന്നു രോഹിത് ശർമ്മ. മുംബൈ ഇന്ത്യൻസിന്റെ ക്യാപ്റ്റൻ കൂടിയ രോഹിത് ശർമ്മ ഏറെ മത്സരങ്ങൾ കളിച്ചിട്ടുള്ള വേദിയാണ് ഇത്.
“വാങ്കഡെ ഒരു സ്പെഷ്യൽ വേദിയാണ്, എന്റെ ഏറ്റവും മികച്ച വേദി. ഞാൻ ഇന്ന് ഒരു ക്രിക്കറ്റ് കളിക്കാരൻ ആയത് വാങ്കഡെയിൽ നടന്നതും ഞാൻ അവിടെ നിന്ന് പഠിച്ചതും കൊണ്ടാണ്. അതിനാൽ അതിനെ മറികടക്കാൻ ഒന്നിനും കഴിയില്ല.” രോഹിത് പറഞ്ഞു.
“മുംബൈക്കാർ അവരുടെ ക്രിക്കറ്റിനെ സ്നേഹിക്കുന്നു, നിങ്ങൾക്ക് വാങ്കഡെ സ്റ്റേഡിയത്തിലെ ബഹളം കാണാം, അത് ഭ്രാന്തമാണ്. സ്റ്റേഡിയത്തിൽ ആ ചെറിയ സോണുകൾ ഉണ്ട്, പ്രത്യേകിച്ച് ആ നോർത്ത് സ്റ്റാൻഡ്, വാങ്കഡെയിലെ ഏറ്റവും പ്രശസ്തമായ സ്റ്റാൻഡ് നിങ്ങൾക്കറിയാം, അവിടെ വരുന്ന ആളുകൾ യഥാർത്ഥ ക്രിക്കറ്റ് ആരാധകരാണ്, ”രോഹിത് ഐസിസിയോട് പറഞ്ഞു.