ഈ ലോകകപ്പിൽ ഫീൽഡിലും പുറത്തും ടീമിന് മാതൃകയായിരുന്നു രോഹിത് ശർമ്മ എന്ന ക്യാപ്റ്റൻ എന്ന് രാഹുൽ ദ്രാവിഡ്. രോഹിതിന്റെ അറ്റാക്കിംഗ് തുടക്കങ്ങൾ പല വിശമകരമായ സാഹചര്യങ്ങൾ മറികടക്കാൻ ടീമിനെ സഹായിച്ചു എന്നും ദ്രാവിഡ് പറഞ്ഞു.
“അദ്ദേഹത്തിന്റെ ക്യാപ്റ്റൻസി വളരെക്കാലമായി മികച്ചതാണ്. ടീമിന്റെയും കോച്ചിംഗ് സ്റ്റാഫിന്റെയും ബഹുമാനം നേടിയ ഒരാളാണ് അദ്ദേഹം. അവൻ ശരിക്കും എല്ലാവർക്കും സ്വീകാര്യനായ ഒരാളാണെന്ന് ഞാൻ കരുതുന്നു. അദ്ദേഹത്തിന് ലഭിച്ചുകൊണ്ടിരിക്കുന്ന വിജയം അദ്ദേഹം അർഹിക്കുന്നു, അത് തുടരുമെന്ന് പ്രതീക്ഷിക്കുന്നു,” രാഹുൽ ദ്രാവിഡ് ശനിയാഴ്ച ബെംഗളൂരുവിൽ പറഞ്ഞു
“രോഹിത് തീർച്ചയായും ഒരു നേതാവായിരുന്നു, ഒരു സംശയവുമില്ലാതെ. കളിക്കളത്തിലും പുറത്തും അദ്ദേഹം മാതൃകാപരമായി ടീമിനെ നയിച്ചിട്ടുണ്ടെന്ന് ഞാൻ കരുതുന്നു” ദ്രാവിഡ് പറഞ്ഞു.
“അദ്ദേഹം തന്റെ ബാറ്റിംഗിൽ മികച്ചതാണ്, ഗെയിം ഏറ്റെടുക്കുന്നതിലും മുന്നിൽ നിന്ന് നയിക്കുന്നതിലും അദ്ദേഹം കാണിച്ച നേതൃത്വം മികവുള്ളതാണ്. ഞങ്ങൾ ഒരു പ്രത്യേക രീതിയിൽ ഗെയിം കളിക്കുന്നതിനെക്കുറിച്ച് എന്നും സംസാരിച്ചു, നിങ്ങളുടെ ക്യാപ്റ്റൻ ശരിക്കും ആ ഫിലോസഫിയുൽ ഇല്ലെങ്കിൽ നിങ്ങൾക്കത് ചെയ്യാൻ കഴിയില്ല. രോഹിത് ടീമിന് ഉദാഹരണമാവുകയാണ് ” ദ്രാവിഡ് കൂട്ടിച്ചേർത്തു.