റെക്കോര്‍ഡ് ബാറ്റിംഗ് പ്രകടനവുമായി ഹിറ്റ്മാന്‍!!! ഇന്ത്യയ്ക്ക് മിന്നും വിജയം

Sports Correspondent

അഫ്ഗാനിസ്ഥാനെതിരെ തകര്‍പ്പന്‍ വിജയം നേടി ഇന്ത്യ. ഓസ്ട്രേലിയയെ ആദ്യ മത്സരത്തിൽ പരാജയപ്പെടുത്തിയ ഇന്ത്യ രണ്ടാം ജയം ആണ് അഫ്ഗാനിസ്ഥാനെതിരെ ഇന്ന് നേടിയത്. 273 റൺസ് എന്ന വിജയ ലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യയ്ക്ക് 35  ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിലാണ് വിജയം കുറിയ്ക്കാനായത്. രോഹിത് ശര്‍മ്മയുടെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം ആണ് ഇന്ത്യയെ മിന്നും വിജയത്തിലേക്ക് നയിച്ചത്. 156 റൺസാണ് ഇന്ത്യ ഒന്നാം വിക്കറ്റിൽ ഇന്ത്യയുടെ ഓപ്പണര്‍മാര്‍ നേടിയത്. 47 റൺസ് നേടിയ ഇഷാന്‍ കിഷനെ റഷീദ് ഖാന്‍ ആണ് പുറത്താക്കിയത്.

Rashidkhan

ഇഷാന്‍ പുറത്തായ ശേഷം ഇന്ത്യയെ രോഹിത്തും വിരാട് കോഹ്‍ലിയും ചേര്‍ന്ന് മുന്നോട്ട് നയിക്കുകയായിരുന്നു. രണ്ടാം വിക്കറ്റിൽ ഈ കൂട്ടുകെട്ട് 49 റൺസ് നേടിയപ്പോള്‍ 131 റൺസ് നേടിയ രോഹിത്തിനെ ആണ് ടീമിന് നഷ്ടമായത്. റഷീദ് ഖാന് തന്നെയായിരുന്നു രോഹിത്തിന്റെ വിക്കറ്റും.

വിരാട് കോഹ്‍ലി – ശ്രേയസ്സ് അയ്യര്‍ കൂട്ടുകെട്ട് മൂന്നാം വിക്കറ്റിൽ 68 റൺസ് കൂട്ടിചേര്‍ത്ത് ഇന്ത്യയെ എട്ട് വിക്കറ്റ് വിജയത്തിലേക്ക് നയിച്ചപ്പോള്‍ കോഹ്‍ലി 55 റൺസും ശ്രേയസ്സ് അയ്യര്‍ 25 റൺസും നേടി പുറത്താകാതെ നിന്നു.