ഇന്ത്യക്ക് എതിരെ വിമർശനവുമായി മുൻ പാകിസ്ഥാൻ ഓൾറൗണ്ടർ അബ്ദുൾ റസാഖ്. ഇന്ത്യ തോറ്റത് ക്രിക്കറ്റിന് നല്ലതാണെന്നും ഈ ലോകകപ്പ് കിരീടം ഇന്ത്യ അർഹിക്കുന്നില്ലായിരുന്നു എന്നും റസാഖ് പറഞ്ഞു. ലോകകപ്പിന് ഇടയിൽ ഐശ്വര്യ റായിക്ക് എതിരെ പരാമർശം നടത്തിയതിന് മാപ്പു പറയേണ്ടി വന്ന റസാഖ് പുതിയ വിമർശനത്തോടെ വീണ്ടും വിവാദത്തിൽ ആയിരിക്കുകയാണ്.
“ഇന്ത്യക്കാർ അമിത ആത്മവിശ്വാസത്തിലായിരുന്നു, ക്രിക്കറ്റ് ജയിച്ചു, ഇന്ത്യ തോറ്റു. ഇന്ത്യ ലോകകപ്പ് നേടിയിരുന്നെങ്കിൽ, കളിയെ സംബന്ധിച്ചിടത്തോളം അത് വളരെ സങ്കടകരമായ നിമിഷമായിരിക്കും.” റസാഖ് പറഞ്ഞു.
“അവർ സാഹചര്യങ്ങൾ അവരുടെ നേട്ടത്തിനായി ഉപയോഗിച്ചു, ഒരു ഐസിസി ലോകകപ്പിലും ഇത്രയും മോശം പിച്ച് ഞാൻ കണ്ടിട്ടില്ല. ഇന്ത്യ തോറ്റത് ക്രിക്കറ്റിനെ സംബന്ധിച്ച് വളരെ നല്ല കാര്യമാണ്,” പാകിസ്ഥാൻ ടിവി ഷോയായ ‘ഹസ്‌ന മനാ ഹേ’യിൽ റസാഖ് പറഞ്ഞു.
“ഇന്ത്യ ജയിച്ചിരുന്നെങ്കിൽ, ഞങ്ങൾക്ക് വളരെ സങ്കടകരമായേനെ, കാരണം അവർ സാഹചര്യങ്ങൾ ഉപയോഗിച്ചു, ന്യായമായ പിച്ചുകളും ന്യായമായ അന്തരീക്ഷവും ഇരു ടീമുകൾക്കും ബാലൻസ് വേണം, ഇന്ത്യ അതല്ല ചെയ്തത്. ” റസാഖ് കൂട്ടിച്ചേർത്തു.