“ഇന്ത്യ ആണ് ഫേവറിറ്റ്സ്, ഇന്ത്യ തന്നെ ലോകകപ്പ് ഉയർത്തും” -രവി ശാസ്ത്രി

Newsroom

2023ലെ ഐസിസി പുരുഷ ക്രിക്കറ്റ് ലോകകപ്പ് ഇന്ത്യ തന്നെ ഉയർത്തും എന്ന് രവി ശാസ്ത്രി. ഫൈനലിൽ ഇന്ത്യ ഫേവറിറ്റുകളായി തന്നെ ആകും കളി തുടങ്ങുന്നത് എന്നും മുൻ ഇന്ത്യൻ ഹെഡ് കോച്ച് രവി ശാസ്ത്രി പറഞ്ഞു. ഞായറാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനലിൽ ഇന്ത്യ അഞ്ച് തവണ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയെ ആണ് നേരിടുക.

ഇന്ത്യ

“ഇന്ത്യ ലോകകപ്പ് നേടും. അവർ ഫേവറിറ്റുകളായാകും ലോകകപ്പ് ഫൈനലിൽ കളിക്കാൻ തുടങ്ങുക. ഇന്ത്യ വ്യത്യസ്തമായി ഒന്നും ചെയ്യേണ്ടതില്ല, കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ അവർ ചെയ്യുന്നത് തുടരുകയേ വേണ്ടൂ,” ശാസ്ത്രി പറഞ്ഞു.

“ടീം ശാന്തവുമായി സമ്മർദ്ദം കൈകാര്യം ചെയ്യണമെന്നും ഞാൻ ആഗ്രഹിക്കുന്നു. എല്ലാ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളും ടൂർണമെന്റിൽ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്, ഇത് വലിയൊരു സൂചനയാണ്,” ശാസ്ത്രി കൂട്ടിച്ചേർത്തു.