പാക്കിസ്ഥാന്‍ ടീം എന്ന് പ്രതിരോധ ഘട്ടത്തിലായിട്ടുണ്ടോ അന്ന് ടീം ശക്തമായ തിരിച്ചുവരവ് നടത്തിയിട്ടുണ്ടെ്നനും ന്യൂസിലാണ്ടിനെതിരെ അത്തരം ഒരു തിരിച്ചുവരവാണ് കണ്ടതെന്ന് പറഞ്ഞ് സര്‍ഫ്രാസ് അഹമ്മദ്. ഇതൊരു ടീം എഫേര്‍ട്ടിലൂടെ നേടിയ വിജയമാണ്, ഈ ഫലം വളരെ സന്തോഷം നല്‍കുന്നുെന്നും സര്‍ഫ്രാസ് പറഞ്ഞു. ബൗളര്‍മാര്‍ നല്‍കിയ തുടക്കം ശ്രദ്ധേയമായിരുന്നു, അമീര്‍ തുടങ്ങിയ രീതിയും ഷഹീന്‍ നേടിയ വിക്കറ്റുകളും ടീമിന് മേല്‍ക്കൈ നല്‍കി. ന്യൂസിലാണ്ട് മധ്യ ഓവറുകളില്‍ തിരിച്ച് വരവ് നടത്തിയെങ്കിലും ഷദബ് ഖാന്‍ മികച്ച് നിന്നു. ബാറ്റിംഗില്‍ ബാബര്‍ അസം-ഹാരിസ് സൊഹൈല്‍ കൂട്ടുകെട്ടും തിളങ്ങിയപ്പോള്‍ ഇത് ടീമില്‍ നിന്നുള്ള ഒത്തൊരുമയുടെ വിജയമാണെന്ന് സര്‍ഫ്രാസ് വ്യക്തമാക്കി.
തന്റെ അഭിപ്രായത്തില്‍ ബാബര്‍ അസം ഏറ്റവും മികച്ച ഇന്നിംഗ്സാണ് കളിച്ചത്, ഇത് അത്ര അനായാസകരമായ പിച്ചല്ലായിരുന്നു. ഈ പിച്ചില്‍ 50 ഓവര്‍ ബാറ്റ് ചെയ്യുകയെന്നതായിരുന്നു ല്ക്ഷ്യം, ഹാരിസ് സമ്മര്‍ദ്ദം കൈകാര്യം ചെയ്തതും പ്രശംസനീയമാണെന്ന് സര്‍ഫ്രാസ് പറഞ്ഞു. ഓഫ്-സ്പിന്നറെ കളിക്കുക അത്ര എളുപ്പമല്ലെന്നും സര്‍ഫ്രാസ് പറഞ്ഞു.