ഓസ്ട്രേലിയയുമായുള്ള ലോകകപ്പ് പോരാട്ടത്തിന് മുന്നോടിയായി പാകിസ്താൻ ടീമിന് ആശങ്ക. സ്റ്റാർ ഫാസ്റ്റ് ബൗളർ ഷഹീൻ ഷാ അഫ്രീദിക്ക് ഉൾപ്പെടെ ഒന്നിലധികം താരങ്ങൾക്ക് പനി ബാധിച്ചതായി പാകിസ്ഥാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഷഹീൻ അഫ്രീദി പനി മാറിയതിനാൽ പരിശീലനം പുനരാരംഭിച്ചതായാണ് റിപ്പോർട്ടുകൾ.
പാകിസ്താൻ താരങ്ങൾക്ക് പനി ബാധിച്ചിട്ടുണ്ട് എന്ന് സമ്മതിച്ച അധികൃതർ, ഭൂരിഭാഗം താരങ്ങളും ഓസ്ട്രേലിയൻ മത്സരത്തിനായി ഫിറ്റ്നസ് വീണ്ടെടുത്തിട്ടുണ്ട് എന്ന് പറഞ്ഞു. ഷഹീന് ബെംഗളൂരുവിൽ എത്തിയപ്പോൾ ആണ് അസുഖം ബാധിച്ചത്. സ്പിൻ ബൗളർ ഉസാമ മിറിനും അസുഖം ബാധിച്ചിട്ടുണ്ട്. ഷഫീക്ക് ഇപ്പോൾ പനി ബാധിച്ച് ക്വാറന്റൈനിലാണ്. ഷക്കീലിനും രോഗം ബാധിച്ചിട്ടുണ്ട്.
വെള്ളിയാഴ്ച ആണ് ഓസ്ട്രേലിയ പാകിസ്താൻ പോരാട്ടം. നേരിടും.