Picsart 23 09 28 00 48 06 140

7 വർഷങ്ങൾക്ക് ശേഷം പാകിസ്താൻ ക്രിക്കറ്റ് ടീം ഇന്ത്യയിൽ എത്തി

ക്രിക്കറ്റ് ലോകകപ്പിന് മുന്നോടിയായി പാകിസ്താൻ ക്രിക്കറ്റ് ടീം ഇന്ത്യയിൽ എത്തി. പാകിസ്താൻ ക്യാപ്റ്റൻ ബാബർ അസവും സംഘവും ഇന്ന് ഹൈദരാബാദിൽ വിമാനം ഇറങ്ങി. 7 വർഷങ്ങൾക്ക് ശേഷമാണ് പാകിസ്താൻ ക്രിക്കറ്റ് ടീം ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നത്. ഇന്ത്യ മികച്ച സ്വീകരണമാണ് അയൽരാജ്യക്കാർക്ക് ആയി ഒരുക്കിയത്‌. 2016ൽ ആയിരുന്നു അവസാനം പാകിസ്താൻ ഇന്ത്യയിൽ കളിച്ചത്. അന്ന് കളിച്ച ആരും ഇന്നത്തെ പാകിസ്താൻ ടീമിൽ ഇല്ല.

ഹൈദരാബാദിൽ ഉള്ള ടീം ഇനി നാളെ ആദ്യ സന്നാഹ മത്സരത്തിൽ ന്യൂസിലൻഡിനെ നേരിടും. ഹൈദരാബാദിൽ നടക്കുന്ന മത്സരത്തിൽ കാണികൾക്ക് പ്രവേശനം ഉണ്ടായിരിക്കില്ല. ഒക്ടോബർ 3ന് പാകിസ്താൻ ഓസ്ട്രേലിയക്ക് എതിരെയും ഒരു സന്നാഹ മത്സരം കളിക്കും. ഒക്ടോബർ 6ന് നെതർലാന്റ്സിന് എതിരായ മത്സരത്തോടെ ആകും പാകിസ്താന്റെ ലോകകപ്പ് യാത്ര ആരംഭിക്കുന്നത്.

Exit mobile version