Picsart 23 09 28 04 38 08 014

മാഞ്ചസ്റ്റർ സിറ്റിയെ ലീഗ് കപ്പിൽ നിന്ന് പുറത്താക്കി ന്യൂകാസിൽ

ലീഗ് കപ്പിൽ ഇത്തവണയും മാഞ്ചസ്റ്റർ സിറ്റിക്ക് കിരീടം ഇല്ല. ലീഗ് കപ്പിന്റെ മൂന്നാം റൗണ്ടിൽ നടന്ന മത്സരത്തിൽ ന്യൂകാസിൽ യുണൈറ്റഡിനോട് പരാജയപ്പെട്ടാണ് മാഞ്ചസ്റ്റർ സിറ്റി പുറത്തായത്. ന്യൂകാസിലിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു എഡി ഹോയുടെ ടീമിന്റെ വിജയം. മത്സരത്തിന്റെ ആദ്യ പകുതിയിൽ ഗോളൊന്നും വന്നില്ല. രണ്ടാം പകുതിയുടെ തുടക്കത്തിൽ 52ആം മിനുട്ടിൽ ഇസാക് ആണ് ഗോൾ കണ്ടെത്തിയത്.

ജോലിംഗ്ടൺ നൽകിയ പാസ് സ്വീകരിച്ചായിരുന്നു ലീഡ് നൽകിയ ഇസാകിന്റെ സ്ട്രൈക്ക്. ഇതിനു ശേഷം മാഞ്ചസ്റ്റർ സിറ്റി പല മാറ്റങ്ങളും സൃഷ്ടിച്ച് പൊരുതി നോക്കി എങ്കിലും സമനില ഗോൾ നേടാൻ ആയില്ല. ഹാളണ്ടിന്റെ അഭാവവും സിറ്റിക്ക് തിരിച്ചടിയായി. ഹാളണ്ട് ബെഞ്ചിൽ ഉണ്ടായിരുന്നു എങ്കിലും കളത്തിൽ ഇറക്കാൻ പെപ് കൂട്ടാക്കിയില്ല.

Exit mobile version