പാകിസ്താന്റെ വിജയം ഫലസ്തീനിലെ ജനങ്ങൾക്ക് സമർപ്പിക്കുന്നു എന്ന് മുഹമ്മദ് റിസുവാൻ

Newsroom

പാകിസ്ഥാൻ ബാറ്റ്‌സ്മാൻ മുഹമ്മദ് റിസ്വാൻ ബുധനാഴ്ച ശ്രീലങ്കയ്‌ക്കെതിരായ തന്റെ ടീമിന്റെ വിജയം ഫലസ്തീനിലെ ഇസ്രായേൽ ആക്രമണത്തിൽ പ്രയാസം അനുഭവിക്കുന്നവർക്ക് ആയി സമർപ്പിച്ചു. ഇന്നലെ എക്സ് പ്ലാറ്റ്ഫോമിൽ “ഗാസയിലെ ഞങ്ങളുടെ സഹോദരീസഹോദരന്മാർക്ക്” ഈ വിജയം സമർപ്പിക്കുന്നു എന്ന് അദ്ദേഹം കുറിച്ചു.

മുഹമ്മദ് 23 10 11 17 15 06 297

“ഈ വിജയം ഗാസയിലെ ഞങ്ങളുടെ സഹോദരീസഹോദരന്മാർക്കുള്ളതായിരുന്നു. വിജയത്തിൽ സംഭാവന നൽകുന്നതിൽ സന്തോഷമുണ്ട്,” 31 കാരനായ റിസ്വാൻ പറഞ്ഞു. അദ്ദേഹത്തിന്റെ പോസ്റ്റ് 13മില്യണിൽ അധികം വ്യൂ നേടി.

ശ്രീലങ്കയ്ക്ക് എതിരെ റിസ്‌വാൻ പുറത്താകാതെ 131 റൺസ് നേടി പ്ലയർ ഓഫ് ദി മാച്ച് ആയിരുന്നു. ഓപ്പണർ അബ്ദുള്ള ഷഫീഖും അന്ന് പാകിസ്താനായി സെഞ്ച്വറി നേടിയിരുന്നു. ശ്രീലങ്ക ഉയർത്തിയ 345 റൺസ് എന്ന വിജയലക്ഷ്യം പിന്തുടർന്ന് പാക്കിസ്ഥാൻ റെക്കോർഡ് വിജയമാണ് അന്ന് സ്വന്തമാക്കിയത്.