ചെന്നൈയിലും ദിൽ ദിൽ പാകിസ്താൻ മുഴങ്ങിയില്ലേ എന്ന് പരിഹസിച്ച് മൈക്കിൾ വോൺ

Newsroom

തിങ്കളാഴ്ച ചെന്നൈയിൽ നടന്ന 2023 ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിൽ അഫ്ഗാനിസ്ഥാനെതിരെ പാകിസ്താൻ പരാജയപ്പെട്ടതിനു പിന്നാലെ പരിഹാസവുനായി മുൻ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം നായകൻ മൈക്കൽ വോൺ. ചെന്നൈയിലും ദിൽ ദിൽ പാകിസ്താൻ ഗാനം മുഴങ്ങാത്തത് കൊണ്ടാണോ പാകിസ്താൻ പരാജയപ്പെട്ടത് എന്ന് വോൺ സാമൂഹിക മാധ്യമങ്ങളിൽ ചോദിച്ചു.

ചെന്നൈ 23 10 23 22 32 20 901

ഒക്ടോബർ 14ന് ഇന്ത്യയോട് പരാജയപ്പെട്ടപ്പോൾ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ടീമിന്റെ ഗാനമായ ‘ദിൽ ദിൽ പാകിസ്ഥാൻ’ പ്ലേ ചെയ്യാത്തതിനെക്കുറിച്ച് പാക് ടീം ഡയറക്ടർ മിക്കി ആർതർ പരാതിപ്പെട്ടിരുന്നു. ഇന്ത്യയിൽ നടക്കുന്ന ലോകകപ്പ് ബി സി സി ഐ ഇവന്റ് ആണെന്നും അദ്ദേഹം വിമർശിച്ചിരുന്നു. ആ ദിൽ ദിൽ പാകിസ്താൻ വെച്ചാണ് വോൺ ഇന്ന് പരിഹസിച്ചത്.

“‘ദിൽ ദിൽ’ പാകിസ്ഥാൻ ഇന്ന് ചെന്നൈയിലും പ്ലേ ചെയ്തില്ലെന്ന് ഞാൻ കരുതുന്നു,” വോൺ എക്‌സിൽ പോസ്റ്റ് ചെയ്തു.

പാകിസ്താന് ലോകകപ്പിൽ ഇത് തുടർച്ചയായ മൂന്നാം പരാജയമാണ്. അവർ ഇന്ത്യയോട് തോറ്റതിനു ശേഷം ഒരു മത്സരവും വിജയിച്ചിട്ടില്ല.