പരാജയത്തോടെ പാക്കിസ്ഥാന്റെ ലോകകപ്പ് യാത്രയ്ക്ക് അവസാനം. ഇന്ന് മത്സരം തുടങ്ങുമ്പോൾ തന്നെ സെമി പ്രതീക്ഷ അവസാനിച്ചിരുന്ന പാകിസ്ഥാൻ ഇന്ന് പൂർണ്ണ ആത്മവിശ്വാസമില്ലാതെ രീതിയിലാണ് കളിച്ചത്. 338 എന്ന ലക്ഷ്യം പിന്തുടർന്ന പാകിസ്താൻ 244 റണ്ണിന് ഓളൗട്ട് ആയി. ഇംഗ്ലണ്ട് 93 റൺസിന്റെ വിജയവും നേടി.
തുടക്കത്തിൽ തന്നെ ഓപ്പണർമാരെ നഷ്ടപ്പെട്ടതോടെ പാകിസ്താന്റെ ചെയ്സ് പ്രതിസന്ധിയിൽ ആവുകയായിരുന്നു. ഓപ്പണായ ഷെഫീഖ് ഡക്കിലും ഫഖർ സമാർ ഒരു റൺ എടുത്തും പുറത്തായി. 51 റൺസ് എടുത്ത അഗ സൽമാൻ മാത്രമാണ് പാകിസ്ഥാൻ നിലയിൽ ഇന്ന് ബാറ്റു കൊണ്ട് തിളങ്ങിയത്. ബാബർ അസവും റിസ്വാനും എല്ലാം ഇന്ന് നിരാശപ്പെടുത്തി.
ഇംഗ്ലണ്ടിനായി ഡേവിഡ് വില്ലി മൂന്നു വിക്കറ്റും, ആദിൽ റാഷിദ്, ആറ്റ്കിൻസൺ, മൊയിൻ അലി എന്നിവർ രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി.
ഇന്ന് ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 337-9 എന്ന സ്കോറാണ് എടുത്തത്. പാകിസ്ഥാൻ ബൗളർമാർക്ക് മികച്ച രീതിയിൽ ഇന്നും പന്തെറിയാൻ ആയില്ല. ഓപ്പണർമാരായ ഡേവിഡ് മാലനും ബയർസ്റ്റോയും മികച്ച തുടക്കം ഇംഗ്ലീഷ് ടീമിന് നൽകി. മലൻ 31 റൺസും ബെയർസ്റ്റോ 59 റൺസും നേടി.
അതിനുശേഷം റൂട്ടും സ്റ്റോക്സും ചേർന്ന് ഇംഗ്ലണ്ടിനെ മികച്ച നിലയിൽ ആക്കി. സ്റ്റോക്ക്സ് 76 പന്തിൽ 84 റൺസ് എടുത്ത് ടോപ്പ് സ്കോറർ ആയി. റൂട്ട് 60 റൺസും എടുത്തു. ഹാരി ബ്രൂക്കും ചേർന്ന് ആക്രമിച്ചു കളിച്ചതോടെ ഇംഗ്ലണ്ടിന്റെ സ്കോർ 300 കടന്നു. ബ്രൂക്ക് 30 റൺസും ബട്ലർ 27 റൺസും എടുത്തു.
പാകിസ്താനായി ഹാരിസ് റഹൂഫ് മൂന്ന് വിക്കറ്റും ഷഹീൻ അഫ്രീദിയും മുഹമ്മദ് വാസിം ജൂനിയറും രണ്ടു വിക്കറ്റു വീതവും വീഴ്ത്തി.