“ലാഹോറിലും കറാച്ചിയിലും ലഭിക്കുന്ന അതേ സ്നേഹം പാകിസ്താൻ ടീമിന് ഇന്ത്യയിലും ലഭിച്ചു” – റിസുവാൻ

Newsroom

ലോകകപ്പിനായി ഇന്ത്യയിൽ ഹൈദരാബാദിൽ വിമാനം ഇറങ്ങിയപ്പോൾ പാകിസ്താൻ സീനിയർ ദേശീയ ടീമിന് ലഭിച്ച ഹൃദയസ്പർശിയായ സ്വീകരണം ഏറെ സന്തോഷം നൽകി ർന്ന് പാകിസ്ഥാൻ വിക്കറ്റ് കീപ്പർ-ബാറ്റർ മുഹമ്മദ് റിസ്വാൻ. ന്യൂസിലൻഡിനെതിരായ സന്നാഹ മത്സരത്തിൽ സെഞ്ച്വറി അടിച്ച ശേഷം സംസാരിക്കുക ആയിരുന്നു റിസുവാൻ.

ഇന്ത്യ 23 09 29 18 18 46 309

ഹൈദരാബാദിൽ എത്തിയപ്പോൾ ലഭിച്ച സ്നേഹം പാകിസ്ഥാൻ ടീം കളിക്കാർക്കും അവരുടെ സപ്പോർട്ട് സ്റ്റാഫിനും ഏറെ നല്ലതായി തോന്നിയെന്ന് മുഹമ്മദ് റിസ്വാൻ പറഞ്ഞു. പാകിസ്ഥാൻ ടീം എത്തിയപ്പോൾ ഒരു വലിയ കൂട്ടം ക്രിക്കറ്റ് ആരാധകർ വിമാനത്താവളത്തിൽ പാകിസ്ഥാൻ താരങ്ങൾക്ക് അഭിവാദ്യം അർപ്പിക്കാൻ എത്തിയിരുന്നു .

“എയർപോർട്ടിൽ ആളുകൾ ഞങ്ങൾക്ക് വളരെയധികം സ്നേഹം നൽകി. ലാഹോർ, കറാച്ചി, പെഷവാർ എന്നിവിടങ്ങളിൽ ഞങ്ങൾക്ക് ലഭിക്കുന്ന അതേ സ്നേഹം ഞങ്ങൾക്ക് ഇന്ത്യയിലും ലഭിച്ചു,” റിസ്വാൻ പറഞ്ഞു. ഇന്ന് സെഞ്ച്വറി അടിച്ചതിൽ സന്തോഷം ഉണ്ട് എന്നും പാകിസ്താൻ വിക്കറ്റ് കീപ്പർ പറഞ്ഞു ‌

“ഏത് അവസ്ഥയിലും നൂറ് നൂറ് തന്നെയാണ്. എനിക്ക് ഈ ഇന്നിങ്സിൽ അഭിമാനവും സംതൃപ്തിയും തോന്നുന്നു,” റിസ്‌വാൻ പറഞ്ഞു.