പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) ഇന്ത്യൻ ക്രിക്കറ്റിൽ നിന്ന് പാഠങ്ങൾ ഉൾക്കൊള്ളണം എന്ന് മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ ഷൊയ്ബ് മാലിക്. ഇന്ത്യ എങ്ങനെയാണ് ടീം നിർമ്മിക്കുന്നത് എന്നും മികച്ച താരങ്ങളുടെ ഒരു വലിയ പൂൾ ഇന്ത്യക്ക് ഉണ്ടാകുന്നത് എങ്ങനെയാണെന്നും പാകിസ്താൻ പഠിക്കണം എന്ന് മാലിക് പറയുന്നു.
“ഈ ലോകകപ്പിൽ ഇന്ത്യ എല്ലാ മേഖലയിലും ഇന്ത്യ അവരുടെ ടീമിനെ സുരക്ഷിതമാക്കിയിരുന്നു. അവർക്ക് എല്ലാ മേഖലയിലും നല്ല കളിക്കാർ ഉണ്ടായിരുന്നു. ബൗളിംഗ്, ബാറ്റിംഗ്, ഫീൽഡിംഗ് എന്നീ മൂന്ന് ഡിപ്പാർട്ട്‌മെന്റുകളെക്കുറിച്ചല്ല ഞാൻ സംസാരിക്കുന്നത്, ”മാലിക് എ സ്‌പോർട്‌സിൽ പറഞ്ഞു.
“അവർക്കും പരിക്കേറ്റിട്ടുണ്ട്, പക്ഷേ അവർ അവരുടെ പ്ലാൻ ബി തയ്യാറാക്കി. കളിക്കാരുടെ ഒരു കൂട്ടം ഉണ്ടായിരിക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ടത്. എല്ലാ ഫോർമാറ്റിലുമുള്ള കളിക്കാരുടെ ഒരു കൂട്ടം, അവർക്ക് തുല്യ അവസരം ലഭിക്കണം, അങ്ങനെ അവസരം വരുമ്പോൾ അവർ വലിയ വേദിക്ക് ആയി തയ്യാറായിരിക്കും.” മാലിക് പറഞ്ഞു.
“ഞങ്ങൾ പാകിസ്താൻ ടീമിന് തിരിച്ചടി നേരിട്ടാൽ പുനർനിർമ്മാണ പ്രക്രിയയിലേക്ക് പോകുന്നു, പക്ഷേ ഞങ്ങൾ സ്വന്തം തീരുമാനങ്ങളിൽ ഉറച്ചുനിൽക്കുന്നില്ല. ഞങ്ങളുടെ തീരുമാനങ്ങളിൽ ഞങ്ങൾ സ്ഥിരമായി പ്രവർത്തിക്കുന്നില്ല, ”അദ്ദേഹം കൂട്ടിച്ചേർത്തു