ഇന്ത്യക്കെതിരായ പരാജയത്തിന് ശേഷം ആത്മഹത്യയെ കുറിച്ച് ചിന്തിച്ചിരുന്നു എന്ന് പാകിസ്ഥാൻ പരിശീലകൻ മിക്കി ആർതർ. പാകിസ്താന്റെ ബദ്ധവൈരികളായ ഇന്ത്യയോട് കനത്ത തോൽവിയാണു പാക്കിസ്ഥാൻ ഏറ്റുവാങ്ങിയത്. DLS റൂൾ പ്രകാരം 89 റൺസിന്റെ തോൽവിയാണു പാകിസ്ഥാൻ വഴങ്ങിയത്. ഇന്ത്യയെ ബാറ്റ് ചെയ്യാൻ അനുവദിച്ച പാക്കിസ്ഥാൻ ഓൾഡ് ട്രാഫോഡിൽ 336 റൺസാണ് വഴങ്ങിയത്. ലോകകപ്പിലെ തോൽവി അതും ഇന്ത്യക്കെതിരെയായതിനാൽ കടുത്ത മാനസിക സമ്മർദം താൻ അനുഭവിച്ചിരുന്നെനും പാക്കിസ്ഥാൻ പരിശീലകൻ മിക്കി ആർതർ പറഞ്ഞു.
എന്നാൽ ലോകകപ്പിൽ ദക്ഷിണാഫ്രിക്കക്കെതിരായ വിജയം ഒരു ലൈഫ് ലൈൻ പാകിസ്താന് നൽകി. 49 റൺസിന്റെ ജയമാണ് ദക്ഷിണാഫ്രിക്കക്കെതിരെ പാക്കിസ്ഥാൻ നേടിയത്. മുൻ പാക്കിസ്ഥാൻ പരിശീലകനായ ബോബ് വൂൾമെർ ദുരൂഹ സാഹചര്യത്തിൽ 2007 ൽ കൊല്ലപ്പെട്ടിരുന്നു. അതുകൊണ്ടു തന്നെ പാക്കിസ്ഥാൻ പരിശീലകന്റെ തുറന്നു പറച്ചിൽ വാർത്തകളിൽ ഇടം നേടിയിരിക്കുകയാണ്.
Mickey Arthur "last Sunday I wanted to commit suicide" #CWC19 pic.twitter.com/Xkb3IgD0QS
— Saj Sadiq (@SajSadiqCricket) June 24, 2019