റിസുവാന് സെഞ്ച്വറി, ബാബറും തിളങ്ങി, പാകിസ്താന് ഹൈദരാബാദിൽ മികച്ച സ്കോർ

Newsroom

Picsart 23 09 29 18 18 01 218
Download the Fanport app now!
Appstore Badge
Google Play Badge 1

ലോകകപ്പിനു മുന്നോടിയായുള്ള ആദ്യ സന്നാഹ മത്സരത്തിൽ പാകിസ്താന് മികച്ച സ്കോർ. ഹൈദരാബാദിൽ ന്യൂസിലൻഡിനെ നേരിടുന്ന പാകിസ്താൻ 346 എന്ന ലക്ഷ്യം ഉയർത്തി. ആദ്യം ബാറ്റു ചെയ്ത പാകിസ്താൻ 50 ഓവറിൽ 345/5 റൺസ് ആണ് എടുത്തത്. റിസുവാൻ സെഞ്ച്വറി നേടിയപ്പോൾ ബാബർ അസമും സൗദ് ഷക്കീലും അർധ സെഞ്ച്വറികൾ നേടി.

പാകി 23 09 29 18 18 46 309

റിസുവാൻ 93 പന്തിൽ 104 റൺസ് നേടിയ ശേഷം റിട്ടയർ ചെയ്തു. 2 സിക്സും 9 ഫോറും അടങ്ങുന്നത് ആയിരുന്നു റിസുവാന്റെ ഇന്നിംഗ്സ്‌. ഇന്ത്യയിൽ തന്റെ ആദ്യ മത്സരത്തിന് ഇറങ്ങിയ ക്യാപ്റ്റൻ ബാബർ അസം 84 പന്തിൽ നിന്ന് 80 റൺസ് എടുത്തു പുറത്തായി. 2 സിക്സും 8 ഫോറും അദ്ദേഹത്തിന്റെ ഇന്നിംഗ്സിൽ ഉൾപ്പെടുന്നു.

അവസാനം അഗ സൽമാനും സൗദ് ഷക്കീലും ചേന്നാണ് മികച്ച സ്കോറിലേക്ക് പാകിസ്താനെ എത്തിച്ചത്‌. സൗദ് ഷക്കീൽ 53 പന്തിൽ നിന്ന് 75 റൺസ് എടുത്തു. നാലു സിക്സും 5 ഫോറും ഷക്കീൽ പറത്തി. അഗ സൽമാൻ 23 പന്തിൽ 33 റൺസും എടുത്തു. ന്യൂസിലൻഡിനായി സാന്റ്നർ 2 വിക്കറ്റ് വീഴ്ത്തി. മാറ്റ് ഹെൻറി, നീഷാം, ഫെർഗൂസൺ എന്നിവർ ഒരോ വിക്കറ്റും വീഴ്ത്തി.